കുഞ്ചാക്കോ ബോബനും നിവിൻ പോളിയും ഫെയ്സ്ബുക്ക്
Entertainment

Fancy Number: ഇഷ്ട നമ്പറിനായി താരങ്ങൾ; സ്വന്തമാക്കി ചാക്കോച്ചൻ, പിന്മാറി നിവിൻ പോളി

ഓൺലൈനായി നടന്ന ലേലത്തിൽ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ ബോബൻ തന്നെ നമ്പർ സ്വന്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇഷ്ട നമ്പറിനായി എറണാകുളം ആർടി ഓഫീസിൽ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം. നടൻമാരായ കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് തങ്ങളുടെ പുതിയ ആഢംബര കാറുകൾക്ക് ഇഷ്ട നമ്പർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ സമീപിച്ചത്. കെഎൽ 07 ഡിജി 0459 നമ്പറിനായാണ് കുഞ്ചാക്കോ ബോബനെത്തിയത്. കെഎൽ 07 ഡിജി 0011 നമ്പറിനായി നിവിനും അപേക്ഷിച്ചു.

0459 നമ്പർ ഫാൻസി നമ്പർ അല്ലാത്തതിനാൽ മറ്റാവശ്യക്കാർ ഉണ്ടാകില്ലെന്നാണ് ആർടി ഓഫീസ് ഉദ്യോ​ഗസ്ഥർ കരുതിയിരുന്നതെങ്കിലും ഈ നമ്പറിന് വേറെ അപേക്ഷകർ എത്തിയതോടെ നമ്പർ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഓൺലൈനായി നടന്ന ലേലത്തിൽ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ ബോബൻ തന്നെ നമ്പർ സ്വന്തമാക്കി.

അതേസമയം നിവിൻ പോളിയുടേത് ഫാൻസി നമ്പർ ആയതിനാൽ വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവിൽ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കി. നിവിൻ 2.34 ലക്ഷം രൂപ വരെ വിളിച്ച് പിന്മാറുകയായിരുന്നു. കഴി‍ഞ്ഞ ദിവസം കെഎൽ 07 ഡിജി 0007, 46.24 ലക്ഷം രൂപയ്ക്കും കെഎൽ 07 ഡിജി 0001, 25.52 ലക്ഷം രൂപയ്ക്കും ലേലത്തിൽ പോയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

400 അടിക്ക് മറുപടി 666 അടി; ലോകകപ്പ് പൂരത്തിന് മലബാറിൽ 'ഫ്ലെക്സ് യുദ്ധം' കനക്കുന്നു; ആവേശം വാനോളം -വിഡിയോ

'എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍..., കെ കരുണാകരന്‍ ഭരിച്ച കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ'; നിപയില്‍ കെ മുരളീധരന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

1.77 ലക്ഷം കോടി ഡോളറിന്റെ ഐപിഒ! മസ്‌കിന്റെ സ്പേസ്എക്സ് 4,400 ജീവനക്കാരെ കോടീശ്വരന്മാരാക്കും?

'ഉറക്കം വരാതിരിക്കുമ്പോൾ ഞാനൊരു ഹൊറർ സിനിമ കാണും; അപ്പോൾ തന്നെ എന്റെ മനസ് ശാന്തമാകും'

ഷു​ഗർ വരുമെന്ന് പേടിച്ച് ചോറ് ഉപേക്ഷിക്കേണ്ട, കഴിക്കുന്ന സമയമാണ് പ്രധാനം; പ്രീഡയബറ്റിക് അവസ്ഥയുള്ളവരുടെ ശ്രദ്ധയ്ക്ക്

SCROLL FOR NEXT