വീഡിയോ ദൃശ്യം 
Entertainment

പടവെട്ടി നേടാൻ നിവിൻ പോളി, ​ഗംഭീരം ട്രെയിലർ

താരത്തിന്റെ കരിയറിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രമാകും പടവെട്ടിലെ നായകവേഷം എന്നാണ് സൂചന

സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളി നായകനായി എത്തുന്ന പടവെട്ടിന്റെ ട്രെയിലർ പുറത്ത്. നിലനിൽപ്പിനായുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്നതാകും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. നിവിൻ പോളിയുടെ സാന്നിധ്യം തന്നെയാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്. ആരാധകരെ ആവേശത്തിലാക്കുകയാണ് ട്രെയിലർ. 

സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും പിന്നീട് അവരുടെ പോരാട്ടത്തിന്‍റെ മുന്നണി പോരാളിയായി മാറുകയും ചെയ്യുന്ന ഒരു നാട്ടിന്‍പുറത്തുകാരനായാണ് നിവിൻ എത്തുന്നത്. താരത്തിന്റെ കരിയറിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രമാകും പടവെട്ടിലെ നായകവേഷം എന്നാണ് സൂചനകൾ. 

ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് സണ്ണി വെയിൻ ആണ്. അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ  വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT