ഫയല്‍ ചിത്രം 
Entertainment

നിവിൻ പോളിയുടെ 'തുറമുഖം' ക്രിസ്മസിനെത്തും; റിലീസ് പ്രഖ്യാപിച്ചു 

ചിത്രം ഡിസംബർ 24-ന്  റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' ക്രിസ്മസ് റിലീസായി തിയ്യേറ്ററിലെത്തുന്നു. ചിത്രം ഡിസംബർ 24-ന്  റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. നിവിൻ പോളിക്കൊപ്പം നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

1950കളിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെക്കുറിച്ചുള്ള ചിത്രമാണിത്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തിൽ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകർത്തുന്ന ചിത്രമാണ് 'തുറമുഖം'. ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് സമരങ്ങളും പ്രതിഷേധങ്ങളുമാണ്. കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 

കെ എം ചിദംബരം രചിച്ച നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് മകൻ ഗോപൻ ചിദംബരമാണ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ