ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഇത് കിറുക്കന്റേയും കൂട്ടുകാരുടേയും കഥ, സാറ്റര്‍ഡേ നൈറ്റുമായി നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും; പോസ്റ്റര്‍

നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ്, സൈജു കുറിപ്പ്, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. സാറ്റര്‍ഡേ നൈറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ്, സൈജു കുറിപ്പ്, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കിറുക്കനും കൂട്ടുകാരും എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ രസികന്‍ ലുക്കിലാണ് താരങ്ങള്‍ എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. റോഷന്റെ 12ാമത്തെ ചിത്രമാണ് ഇത്. തന്റെ ഉറ്റ ചങ്ങാതിമാര്‍ക്കായാണ് ഈ പോസ്റ്റര്‍ റോഷന്‍ ആന്‍ഡ്രൂസ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്. 

നവീന്‍ ഭാസ്‌കര്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിനായക അജിത്താണ്. അസ്ലം കെ പുരയില്‍ ആണ് ഛായാഗ്രഹണം. ടി ശിവനന്ദീശ്വരനാണ് എഡിറ്റിങ്. സംഗീത് ജേക്‌സ് ബിജോയ്. പൂജ റിലീസായാണ് ചിത്രം തിയറ്ററില്‍ എത്തുക.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി