നിവിൻ പോളി വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

വൻ സ്റ്റൈലിഷായി നിവിൻ പോളി; ഡബ്സിയുടെ പാട്ടിന് ​ചുവടുവച്ച് താരം; ട്രെൻഡിങ്ങായി വിഡിയോ

ഇതിനോടകം 40 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

യൂട്യൂബിൽ ട്രെൻഡിങ്ങായി നടൻ നിവിൻ പോളി അഭിനയിച്ച ആൽബം ​ഗാനം ‘ഹബീബീ ഡ്രിപ്പ്’. വൻ സ്റ്റൈലിഷായാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. റാപ്പർ ഡബ്സിയാണ് ​ഗാനത്തിന്റെ രചനയും ആലാപനവും നിർവഹിച്ചത്. യൂട്യൂബിൽ ട്രെൻഡിങ് നമ്പർ 2 ആയി മുന്നേറുകയാണ് വിഡിയോ. ഇതിനോടകം 40 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.

​ഗംഭീര ഡാൻസ് മൂവുകളുമായാണ് നിവിൻ എത്തുന്നത്. വിദേശത്താണ് ഗാനം പൂർണമായും ചിത്രീകരിച്ചത്. താരത്തിന്റെ ലുക്ക് സോഷ്യൽ മീ‍ഡിയയിൽ വൻ വൈറലാവുകയാണ്. ഈ നിവിനെയാണ് കാത്തിരുന്നത് എന്നാണ് ആരാധകരുടെ കമന്റുകൾ. അടുത്ത സിനിമയിൽ ഈ ലുക്കിൽ വരാനും ആരാധകർ താരത്തോട് ആവശ്യപ്പെടുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിബിൻ റിച്ചാർഡ് പാട്ടിന്റെ ഈണമൊരുക്കി. പാട്ടിന്റെ നിർമാണവും റിബിൻ തന്നെയാണ്. ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്നാണു ‘ഹബീബീ ഡ്രിപ്പി’ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കുട്ടു ശിവാനന്ദന്റേതാണ് ആശയം. രജിത് ദേവ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നു. ഹബീബി ഡ്രിപ്പിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖിൽ രാമനും അസം മുഹമ്മദും ആണ്. എഡിറ്റിങ്: ഷാഹിൻ റഹ്മാൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT