നിവിൻ പോളി, ആര്യൻ /ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

'ഒരു വലിയ സംഭവം വരുന്നുണ്ട്'; പുതിയ സിനിമ പ്രഖ്യാപിച്ച് നിവിൻ പോളി, സംവിധാനം ആര്യൻ രമണി ഗിരിജാവല്ലഭൻ

തന്റെ 5 വർഷത്തെ വിയർപ്പ്‌, മജ്ജ, മാംസം, രക്തം എല്ലാമാണ് ഈ സിനിമ എന്നാണ് ആര്യൻ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളിയെ നായകനാക്കി സിനിമയൊരുക്കാൻ നടൻ ആര്യൻ രമണി ഗിരിജാവല്ലഭൻ. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ആനയുടെ രൂപം ആലേഖനം ചെയ്തിട്ടുള്ളതാണ് പോസ്റ്റർ. ചിത്രത്തേക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിവിൻ പോളി തന്നെയാണ് വാർത്ത പുറത്തുവിട്ടത്.

'ഒരു വലിയ സംഭവം വരുന്നുണ്ട്. ഈ ഒരു ഗംഭീര കഥയുടെ ഭാഗമാകുന്നതിൽ ഒത്തിരി സന്തോഷം. ആര്യനുമായി ഒരുമിച്ച് ജോലി ചെയ്യാൻ കാത്തിരിക്കുന്നു'. എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നിവിൻ പോളി കുറിച്ചത്. ആദ്യ സിനിമയുടെ സന്തോഷം ആര്യനും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. തന്റെ 5 വർഷത്തെ വിയർപ്പ്‌, മജ്ജ, മാംസം, രക്തം എല്ലാമാണ് ഈ സിനിമ എന്നാണ് അദ്ദേഹം കുറിച്ചത്. ആര്യൻ സംവിധാനം ചെയ്ത  'ബേൺ മൈ ബോഡി' എന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആര്യൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുങ്ങുന്നത്. 

ആര്യൻ രമണി ഗിരിജാവല്ലഭന്റെ കുറിപ്പ്

"Burn my body short film ന്‌ ശേഷം എന്താണ്‌ അടുത്തത്‌??" ഏറെ നാളുകളായി പ്രിയപ്പെട്ടവർ പലവരും ചോദിക്കുന്ന‌ ആ ചോദ്യത്തിന്‌ ഇന്ന് എനിക്ക്‌ ഒരു ഉത്തരമുണ്ട്‌ - "Yes, It’s my first feature film. ഈ സിനിമയിൽ നായകനാവാൻ ഞാൻ കൊതിച്ച നടനെ തന്നെ എനിക്ക്‌ കിട്ടി - Nivin Pauly! Thanks to the universe.

സൗമ്യക്കും എന്റെ പൊന്ന് മക്കൾക്കും, അമ്മക്കും അച്ഛനും,സൗമ്യയുടെ അച്ഛനും അമ്മക്കും, അനുജന്മാർക്കും കെട്ടിപ്പിടിച്ച്‌ ഉമ്മകൾ.. പ്രിയ സഹോദരൻ കുട്ടു ശിവാനന്ദനും ഉമ്മകൾ.. ഇന്നോളം എന്നെ ചേർത്ത്‌ പിടിച്ച എല്ലാവർക്കും നന്ദി.. ഏറെ കൊതിച്ച ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. കൂടെ ഉണ്ടാവണം.

കഴിഞ്ഞ എന്റെ 5 വർഷത്തെ എന്റെ വിയർപ്പ്‌, മജ്ജ, മാംസം, രക്തം എല്ലാമാണീ സിനിമ. (I know, വളരെ ഇമോഷണൽ ആണ്‌ ഞാൻ ഇപ്പോൾ.. ) പറഞ്ഞ്‌ ഓവറാക്കുന്നില്ല, ഒരായുസ്സിന്റെ കാത്തിരിപ്പാണ്‌.

മനസ്സിൽ ഞാൻ കണ്ട ഈ സിനിമ പോലെ, ഞാൻ ഈ സിനിമയേ എത്ര ഇഷ്ടപ്പെടുന്നോ അത്രയും നന്നായി നിങ്ങൾക്ക്‌ ഇഷ്ടപ്പെടാൻ കഴിയുന്ന പോലെ ഈ സിനിമ നിങ്ങൾക്കായി ഒരുക്കണം എന്നുണ്ട്‌. അതിനായി ഞാൻ എന്റെ മുഴുവൻ ശക്തിയും എടുത്ത്‌‌ ‌ ശ്രമിക്കും. Need all your blessings and prayers . സിനിമയെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ വഴിയേ പറയാം..

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; 'വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി'; സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!

JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

SCROLL FOR NEXT