രാമചന്ദ്രബോസ് ആൻഡ് കോ പോസ്റ്റർ 
Entertainment

ഇത് സ്റ്റൈലിഷ് ബോസും ​ഗ്യാങ്ങും; നിവിൻ പോളി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നിവിനൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങളേയും പോസ്റ്ററിൽ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം 'രാമചന്ദ്രബോസ് ആൻഡ് കോ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. നിവിനൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങളേയും പോസ്റ്ററിൽ കാണാം. ചിത്രം ഓണത്തിന് റിലീസ് ചെയ്യും. 

ഒരു ചെറിയ വലിയ മോഷണം, ഒരു വലിയ ചെറിയ ​ഗ്യാങ്- എന്ന അടിക്കുറിപ്പിലാണ് നിവിൻ പോസ്റ്റർ പുറത്തുവിട്ടത്. കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലറായിരിക്കും ചിത്രം എന്നാണ് നിവിൻ ആരാധകരോട് പറയുന്നത്.  എ പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്‌ലൈനിലാണ് ചിത്രം എത്തുന്നത്. മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ. യുഎഇയിലും കേരളത്തിലുമായിട്ടായിരുന്നു ഷൂട്ട്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ് ആൻഡ് കോ നിർമ്മിക്കുന്നത്. വിഷ്ണു തണ്ടാശേരിയാണ്   ഛായാ​ഗ്രാഹണം. പ്രൊഡക്‌ഷൻ ഡിസൈൻ സന്തോഷ് രാമൻ, എഡിറ്റിങ് നിഷാദ് യൂസഫ്, മ്യൂസിക് മിഥുൻ മുകുന്ദൻ, ലിറിക്സ് സുഹൈൽ കോയ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT