Nivin Pauly ഫെയ്സ്ബുക്ക്
Entertainment

'പ്രേതം കൂടെ വന്ന് ഇരുന്നാൽ എന്ത് ചെയ്യും?; ഹൊറർ സിനിമകൾ ഞാൻ കാണാറില്ല'

എനിക്ക് ഈ ഹൊറർ ഏരിയ വലിയ പേടിയാണ്.

സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളിയും അജു വർ​ഗീസും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ക്രിസ്തുമസ് റിലീസായാണ് തിയറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായമാണ് സർവ്വം മായയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹൊറർ ഫാന്റസി ഴോണറിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഹൊറർ തനിക്ക് ഭയങ്കര പേടിയുള്ള ഒരു ഏരിയ ആണെന്ന് പറയുകയാണ് നിവിനിപ്പോൾ.

സർവ്വം മായയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിവിൻ ഇക്കാര്യം പറഞ്ഞത്. "ഹൊറർ എനിക്ക് ഭയങ്കര പേടിയുള്ള ഒരു ഏരിയ ആണ്. ഞാൻ ഹൊറർ സിനിമകൾ കാണാറില്ല. പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ, നമ്മൾ യാത്ര ചെയ്യുമ്പോഴും ഷൂട്ടിന്റെ സമയത്തുമൊക്കെ ഒറ്റയ്ക്ക് ആണല്ലോ താമസം. ആ സമയത്ത് എന്നെ ഇതൊക്കെ വേട്ടയാടും.

ഈ സിനിമയുടെ ടീസറിൽ കാണിക്കുന്ന സംഭവമില്ലേ, കട്ടിലിന്റെ അടി നോക്കുക, ടോയ്‌ലറ്റിൽ കയറി നോക്കുക... ഇതൊക്കെ ഞാൻ സ്ഥിരം ചെയ്യുന്ന പരിപാടിയാണ്. എനിക്ക് ഈ ഹൊറർ ഏരിയ വലിയ പേടിയാണ്. ഇതുപോലെ തന്നെയുള്ള ഒരാളാണ് അഖിലും. വലിയ മുറി പറ്റില്ല, ചെറിയ മുറി വേണം അഖിലിന്. എനിക്ക് സത്യം പറഞ്ഞാൽ അഭിനയിക്കേണ്ടി വന്നിട്ടില്ല.

ഇതുപോലെയുള്ള സിനിമകൾ ചെയ്യുമ്പോൾ ഇതുപോലെയുള്ള അനുഭവങ്ങൾ നമുക്ക് വരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. സർവ്വം മായയിലെ സിറ്റുവേഷൻ എങ്ങാനും വന്നാലോ എന്നൊരു ടെൻഷൻ എനിക്കുണ്ടായിരുന്നു. അതേപ്പറ്റി ഞാൻ അഖിലിനോട് ചോദിച്ചിട്ടുണ്ട്. ഒരു പ്രേതം കൂടെ വന്നിരുന്നാൽ എന്ത് ചെയ്യും എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്.

ഇതുവരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല, നോക്കാം".- നിവിൻ പോളി പറഞ്ഞു. പ്രഭേന്തു നമ്പൂതിരി എന്ന കഥാപാത്രമായാണ് നിവിൻ ചിത്രത്തിലെത്തിയിരിക്കുന്നത്. രൂപേഷ് നമ്പൂതിരിയായി അജു വർ​ഗീസുമെത്തി. റിയ ഷിബു, പ്രീതി മുകുന്ദൻ, ജനാർദ്ദനൻ, വിനീത്, രഘുനാഥ് പാലേരി, മധു വാര്യർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

Cinema News: Nivin Pauly opens up about horror movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ മണി ഞാനല്ല'; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

അവര്‍ ആദ്യമായി കിരീട മധുരം നുണഞ്ഞ വര്‍ഷം, ഹാരി കെയ്‌നും! 2025ലെ ഫുട്‌ബോള്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 33 lottery result

മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ

തണുപ്പാണ്, കൂടുതൽ ശ്രദ്ധയോടെ ചർമ്മം സംരക്ഷിക്കാം

SCROLL FOR NEXT