Nivin Pauly and Mammootty 
Entertainment

'സിനിമ സ്വപ്‌നം കാണാന്‍ കാരണക്കാരന്‍, ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്‌നം'; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടരുക. എപ്പോഴും ഞങ്ങള്‍ക്ക് പ്രചോദനമായിരിക്കുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം. താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരാധകരുമെല്ലാം മെഗാ താരത്തിന് ആശംസകള്‍ നേരുന്ന തിരക്കിലാണ്. മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തിയവരില്‍ നടന്‍ നിവിന്‍ പോളിയുമുണ്ട്. താന്‍ സിനിമ സ്വപ്‌നം കണ്ട് തുടങ്ങാന്‍ കാരണം മമ്മൂട്ടിയാണെന്നാണ് നിവിന്‍ പോളി പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നിവിന്‍ പോളിയുടെ ആശംസ. മമ്മൂട്ടിയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുകയെന്നത് ഇന്നും തന്റെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും നിവിന്‍ പോളി പറയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു നിവിന്‍ പോളിയുടെ പിറന്നാള്‍ ആശംസ.

''സ്‌കൂള്‍ കാലം മുതല്‍, ഈ സ്‌ക്രീന്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയതിന് കാരണം നിങ്ങളാണ്. നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഞാന്‍ ഇന്നും മുറുകെ പിടിക്കുന്ന ഒരു സ്വപ്‌നമാണ്. അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടരുക. എപ്പോഴും ഞങ്ങള്‍ക്ക് പ്രചോദനമായിരിക്കുക. ജന്മദിനാശംസകള്‍ മമ്മൂക്കാ...' എന്നാണ് നിവിന്‍ പോളി കുറിച്ചിരിക്കുന്നത്.

അതേസമയം മമ്മൂട്ടിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍ അടക്കം മുന്‍നിര താരങ്ങളെല്ലാം എത്തിയിട്ടുണ്ട്. ''സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ ഇച്ചാക്ക. നിങ്ങള്‍ക്ക് ആരോഗ്യവും, സന്തോഷവും തുടര്‍ച്ചയായ വിജയങ്ങളും നേരുന്നു' എന്നായിരുന്നു മോഹന്‍ലാലിന്റെ ആശംസ. പിറന്നാല്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള സമ്മാനമായി പുതിയ സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട് മമ്മൂട്ടി. നിതിഷ് സഹദേവ് ഒരുക്കുന്ന മേളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരം പുറത്തു വിട്ടത്.

Nivin Pauly pens a birthday wish for Mammootty. He still dreams a movie with the megastar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊടുപുഴയില്‍ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു; പരിക്കേറ്റ രണ്ടു തൊഴിലാളികള്‍ ആശുപത്രിയില്‍

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം, അശാസ്ത്രീയ പാര്‍ക്കിംഗ് തടയാന്‍ കര്‍ശന നിയന്ത്രണം വേണം; ഗഡ്കരിക്ക് മുഖ്യമന്ത്രിയുടെ കത്ത്

എന്തുകൊണ്ട് ഓള്‍ഡ് മങ്ക് റം അല്ല? എന്താണ് യഥാര്‍ഥ റം? | Explainer

എഐ കാമറകളെ വെട്ടിക്കും ഷര്‍ട്ട്; ജര്‍മന്‍ ഫാഷന്‍ ഡിസൈനറുടെ കണ്ടുപിടിത്തം

ഫാൻസി നമ്പറിന്റെ പിന്നാലെ പോകല്ലേ!; പൊരുത്തമാണ് പ്രധാനം, സംഖ്യാശാസ്ത്രം പറയുന്നത്