Bethlehem Kudumba Unit ഫെയ്സ്ബുക്ക്
Entertainment

നിവിന്റെ അടുത്ത 100 കോടി; കളക്ഷനിൽ കുതിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്', ചിത്രം ഇതുവരെ എത്ര നേടി ?

ഇതോടെ 'സർവ്വം മായ'യ്ക്ക് ശേഷം അടുത്ത 100 കോടി ക്ലബ്ബിലേക്ക് നിവിൻ പോളി കടക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി വിജയ കുതിപ്പ് തുടരുകയാണ് നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ഓണം റിലീസായി എത്തിയ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തിയിരിക്കുന്നത്.

നിവിന്റെയും മമിതയുടെയും അഭിനയത്തിനും വൻ കയ്യടിയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 60 കോടി കടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ 61.05 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ.

ഇതോടെ 'സർവ്വം മായ'യ്ക്ക് ശേഷം അടുത്ത 100 കോടി ക്ലബ്ബിലേക്ക് നിവിൻ പോളി കടക്കുകയാണ്. മൂന്നാം ദിവസം 1,781 ഷോകളിലായി 8.80 കോടി രൂപയുടെ നെറ്റ് കളക്ഷൻ ആണ് ഇന്ത്യയിൽ നിന്ന് നേടിയത്. സാക്നിൽക്കിന്റെ കണക്കനുസരിച്ച്, ചിത്രം നിലവിൽ ഇന്ത്യയിൽ നിന്ന് 20.85 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്.

അതേസമയം ഇന്ത്യയിലെ മൊത്തം കളക്ഷൻ 24.35 കോടി രൂപയാണ്. വിദേശത്ത് ഞായറാഴ്ച 11 കോടി രൂപ കൂടി നേടിയതോടെ അന്താരാഷ്ട്ര കളക്ഷൻ 36.70 കോടി രൂപയായി. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസ് ആണ്. സംഗീത് പ്രതാപ്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, ശ്രിന്ദ, ബിന്ദു പണിക്കർ, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Nivin Pauly starrer Bethlehem Kudumba Unit nears 100 crore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

99ാം മിനിറ്റിൽ ​ലിവർപൂൾ രക്ഷപ്പെട്ടു; 8, 18, 30, 31... ആസ്റ്റൻ വില്ല 23 മിനിറ്റിനിടെ വഴങ്ങിയത് 4 ​ഗോളുകൾ!

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസ്: ഭര്‍ത്താവ് അറസ്റ്റില്‍

'റിയൽ മെയ്യഴകൻ കോമ്പോ', കിലോ മീറ്ററുകളോളം ബൈക്ക് തള്ളി ​ഗോവിന്ദ് വസന്ത; വിഡിയോയുമായി '96' സംവിധായകൻ

'ബോസ്' എന്നും 'എക്‌സ്' എന്നും വിളിപ്പേര്, ഓണക്കാലത്ത് ലക്ഷ്യമിട്ടത് 5 കോടിയുടെ കച്ചവടം; വൈറ്റിലയില്‍ പിടിയിലായത് സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന പ്രധാനി