നിവിൻ പോളിയുടേതായി അടുത്ത കാലത്തിറങ്ങിയ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 100 കോടി കടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ജനുവരി 30 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ എത്തുന്നത്.
സിനിമയിൽ ഡെലുലൂ ആയി എത്തിയ റിയ ഷിബുവിന്റെ ഫണ്ണി വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുന്നത്. അജു വർഗീസിന്റെ വോയിസ് ഓവറിൽ വന്നിരിക്കുന്ന തന്ത വൈബ് സ്ക്രിപ്റ്റിനെ പൊളിച്ച് ജെൻസി വൈബിലുള്ള വിഡിയോയാണ് റിയ പങ്കുവെക്കുന്നത്. ഒടിടിയിൽ എത്തുന്നതോടെ സിനിമയ്ക്ക് ഇനിയും പ്രശംസകൾ നിറയുമെന്നാണ് കരുതുന്നത്.
അതേസമയം, സിനിമയുടെ ആഗോള കളക്ഷൻ 131 കോടി കടന്നിരിക്കുകയാണ്. സിനിമ ഉടൻ 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. നിവിൻ- അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയറ്ററിൽ നല്ല റെസ്പോൺസ് ആണെന്നുമാണ് കമന്റുകൾ.
ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ.
പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates