Nivin Pauly വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'40 വയസ് ആയാൽ എന്താണ് പ്രശ്നം ? ഞാനിപ്പോൾ അത് ആസ്വദിക്കുകയാണ്'

നമ്മുടെ തന്നെ പുതിയൊരു വേർഷൻ നമുക്ക് കാണാൻ കഴിയും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടൻ നിവിൻ പോളി. "മുപ്പതുകൾ കഴിയുമ്പോൾ നമുക്ക് തോന്നും, 40 വയസ് ആകാറായല്ലോ ഇനി എന്ത് ചെയ്യും എന്നൊക്കെ. പക്ഷേ നിങ്ങൾ 40ൽ എത്തിക്കഴിഞ്ഞാൽ അതൊരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നും നടൻ പറഞ്ഞു. മുപ്പതുകൾ കഴിയുമ്പോൾ നമുക്ക് തോന്നും, അയ്യോ... 40 വയസ് ആകാറായല്ലോ എന്ന്.

ഇനി എന്ത് ചെയ്യും എന്നൊക്കെ. പക്ഷേ നിങ്ങൾ 40 എത്തിക്കഴിഞ്ഞാൽ അതൊരു വ്യത്യസ്ത അനുഭവമായിരിക്കും. അത് വേറൊരു ഫീലും വേറൊരു ലോകവുമാണ്. കോളജെല്ലാം കഴിഞ്ഞ് ഒരു 20 വർഷത്തെ നമ്മുടെ ഒരു അനുഭവമുണ്ടല്ലോ. അപ്പോൾ നമുക്ക് തനിയെ ഒരു കാരക്ടർ ചേഞ്ച് വരും. ഇത്രയും അനുഭവങ്ങൾ നമുക്കുണ്ട്, ഇത്രയും പോസിറ്റീവ് കാര്യങ്ങൾ നടന്നു ഇത്രയും നെ​ഗറ്റീവ് കാര്യങ്ങൾ നടന്നു.

ഇത്രയും സുഹൃത്തുക്കൾ നമ്മുടെ ജീവിതത്തിലേക്ക് വന്നു, ഇത്രയും സുഹൃത്തുക്കൾ നമ്മുടെ ജീവിതത്തിൽ നിന്ന് പോയി. അങ്ങനെ വ്യക്തിപരമായി പല കാര്യങ്ങളും നമ്മൾ എക്സ്പീരിയൻസ് ചെയ്യും. അപ്പോൾ നമ്മൾ ചിന്തിക്കും, ആ സമയത്ത് നമ്മുടെ മാതാപിതാക്കൾ എങ്ങനെയായിരുന്നു എന്നൊക്കെ. അതെല്ലാം മനസിലാക്കാൻ ഒരു സമയം വരും. എല്ലാവരും ഈ ഒരു ഘട്ടം കടന്നു പോയേ മതിയാകൂ.

ഒരു 15- 20 വർഷത്തെ അനുഭവങ്ങളുമായി നമ്മൾ പുതിയൊരു കാരക്ടറിലേക്ക് കടക്കുന്നു. നമ്മുടെ തന്നെ പുതിയൊരു വേർഷൻ നമുക്ക് കാണാൻ കഴിയും. അത് ഞാനിപ്പോൾ ആസ്വദിക്കുകയാണ്, വളരെ നല്ലൊരു അനുഭവമാണത്. നമ്മൾ മാത്രമല്ല, നമ്മുടെ സുഹൃത്തുക്കളുമൊക്കെ ഈ ഒരു സോണിൽ തന്നെയായിരിക്കും. 40 വയസാകുമ്പോൾ എന്ത് ചെയ്യും എന്നൊരു ചിന്ത എല്ലാവർക്കുമുണ്ടാകും.

നിനക്ക് 40 വയസ് ആകാൻ പോകുവാണല്ലേ എന്ന് എല്ലാവരും ചോദിക്കും. 40 വയസ് ആയാൽ എന്താണ് പ്രശ്നം എന്ന് മാത്രം നമുക്ക് അറിയത്തില്ല. ഇപ്പോൾ അടുത്തിടെ ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും ചേർന്നൊരു ട്രിപ്പ് പോയി. എല്ലാവരും സംസാരിച്ചത് ഇതിനെക്കുറിച്ചായിരുന്നു. പത്തിരുപത് വർഷം, നമ്മൾ ജോലി ചെയ്ത് കുടുംബം ഓടിച്ച്, എല്ലാം ചെയ്ത്. അതിൽ നല്ലതും ചീത്തയുമൊക്കെയുണ്ടാകും.

ഇപ്പോൾ നമുക്കൊരു പത്ത് വർഷമുണ്ട്, എല്ലാ കാര്യങ്ങളും ശരിയായി ചെയ്യാൻ. അതൊരു 50 വയസിന് ശേഷമായിരിക്കും എന്ന് എല്ലാവരും പറയും. അപ്പോൾ സന്തോഷമായി ഇരിക്കാം. പക്ഷേ 50 വയസ് കഴിയുമ്പോൾ നമുക്ക് വേറെ കാര്യങ്ങളായിരിക്കും വരുന്നത്. ഞാൻ എന്റെ ഈ യാത്രയിൽ നിന്ന് പഠിച്ച ഒരു കാര്യം എന്താണെന്നു വച്ചാൽ, കാർ, പണം ഇതൊന്നും ഒരുപാട് സമ്പാദിക്കുന്നതിലല്ല, സന്തോഷവും സമാധാനവുമാണ് ഏറ്റവും വലിയ കാര്യം എന്നാണ്.

അതിനപ്പുറം ഒന്നുമില്ല. നമ്മുടെ ജീവിതം നന്നായി പോകാനും കുടുംബം നോക്കാനുമൊക്കെ നമുക്ക് പണം വേണം. പക്ഷേ, ആത്യന്തികമായി നമ്മുടെ ലക്ഷ്യം സന്തോഷവും സമാധാനവും ആയിരിക്കണം. ഒരു കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ ചിന്തിക്കണം, ഇത് നമുക്ക് സന്തോഷമാണോ സമാധാനമാണോ തരുന്നത് അതോ സ്ട്രെസ് ആണോ എന്ന്. സ്ട്രെസ്ഫുൾ ആണെങ്കിൽ അത് ഒഴിവാക്കുക.

സന്തോഷത്തോടെ ഇരിക്കുക. ബാക്കിയെല്ലാം കറക്ടായി വരും. സന്തോഷത്തോടെ നിങ്ങൾ ഒരു കാര്യത്തിന് തീരുമാനം എടുത്താൽ അത് നന്നായി വരും. സ്ട്രെസ്ഫുൾ സിറ്റുവേഷനിൽ ആണ് നിങ്ങളൊരു തീരുമാനം എടുക്കുന്നതെങ്കിൽ തീരുമാനങ്ങൾ ചിലപ്പോൾ തെറ്റിയെന്ന് വരാം.

വീണ്ടും നിങ്ങൾ ആ ലൂപ്പിൽ തന്നെ പോയിക്കൊണ്ടിരിക്കും. അതിൽ നിന്ന് പുറത്തുവരുക. ജീവിതവും കരിയറുമൊക്കെ കുറച്ച് പതുക്കെ ആയിരിക്കും പോകുന്നത്. പക്ഷേ അത് ഓക്കെയാണ്". - സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞു.

Nivin Pauly talks about aging.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്‌ഐടി രൂപികരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും

മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍ ആരൊക്കെ?

'സന്തോഷം വരും സങ്കടം വരും, ഹിറ്റ് വരും ഫ്ലോപ്പ് വരും ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും; ജീവിതം അങ്ങനെയാണ്'

ആർമി ഡെന്റൽ കോർപ്സിൽ 37 ഒഴിവുകൾ; BDS,MDS യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

39ല്‍ നിന്ന് 7% ബോഡി ഫാറ്റിലേക്ക്, 'ജിമ്മില്‍ നിന്ന് ഇറങ്ങാന്‍ അമ്മ വിളിക്കേണ്ടി വന്നു'; കാര്‍ത്തിക് ആര്യന്റെ ട്രാന്‍സ്ഫര്‍മേഷന്‍