നിവിൻ പോളി ഫെയ്സ്ബുക്ക്
Entertainment

'ആ പ്രശ്‌നങ്ങള്‍ക്കുശേഷം പുറത്ത് പരിപാടികള്‍ക്ക് പോകാറില്ല, ഒപ്പം നിന്നത് ജനങ്ങള്‍, നന്ദി...'

പ്രോത്സാഹനവും സ്‌നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

നിക്കെതിരെയുണ്ടായ വ്യാജപീഡന ആരോപണങ്ങള്‍ക്കെതിരെ ഒപ്പം നിന്നതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ നിവിന്‍ പോളി. നിലമ്പൂരിലെ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന ഗോകുലം നൈറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ജനങ്ങളോട് നന്ദി പറയാന്‍ ഒരു വേദി കിട്ടിയിരുന്നില്ലെന്നും ഈ വേദി അതിന് ഉപയോഗിക്കുന്നുവെന്നും നിവിന്‍ പറഞ്ഞു.

'അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാം. ആ പ്രശ്‌നങ്ങള്‍ക്കുശേഷം ഞാനങ്ങനെ പുറത്തെ പരിപാടികള്‍ക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഗോപാലന്‍ ചേട്ടന്‍ എനിക്കൊരു മെന്ററിനെപ്പോലെയും ജ്യേഷ്ഠനെപ്പോലെയുമാണ്. അതുകൊണ്ടാണ് വിളിച്ചപ്പോള്‍ ഓടിവന്നതാണ്. എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നത് ജനങ്ങളാണ്. നിങ്ങള്‍ക്കൊരു നന്ദി പറയാന്‍ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു. ഈ വര്‍ഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നില്‍ വരും. ആ പ്രോത്സാഹനവും സ്‌നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും' നിവിന്‍ പോളി പറഞ്ഞു.

'ഒരുപാട് നാളുകള്‍ക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നില്‍ നില്‍ക്കുന്നത്. നിലമ്പൂരിലെ പാട്ടുത്സവം കാണുമ്പോള്‍ തന്റെ നാടായ ആലുവയിലെ ശിവരാത്രി ആഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. 2018ലെ വെള്ളപ്പൊക്കത്തില്‍ തന്റെ വീട് മുഴുവന്‍ വെള്ളം കയറിയിരുന്നു. അവസാനം വീട് പുതുക്കി പണിയേണ്ടി വന്നു. ആസമയത്ത് തന്റെ ആഗ്രഹം നിലമ്പൂരിലെ തേക്ക് ഉപയോഗിക്കണമെന്നായിരുന്നു. അങ്ങനെ ഇവിടെ വന്ന് ഡിപ്പോയില്‍ നിന്ന് തടിയെടുത്തിരുന്നു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോള്‍ വീട്ടിലുള്ളത്' നിവിന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഹനം കിട്ടാതെ ചികിത്സ വൈകി,ഗർഭപാത്രം പൊട്ടി; ആദിവാസി യുവതിക്ക് പുനർജന്മമേകി നിലമ്പൂർ ജില്ലാ ആശുപത്രി

പ്ലസ് വണ്‍ പ്രവേശനം: 120 അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍, 7200 വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം

'സിജെപിയുടെ ഇന്‍സ്റ്റ അക്കൗണ്ട് മോദി മുക്കി'; ദീപ്‌കെയുടെ ട്വീറ്റിനു പിന്നാലെ തിരിച്ചെത്തി

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹോട്ടലില്‍ വച്ച് പൊരിഞ്ഞ അടി; ധ്രുവിനെ ചെരുപ്പൂരി അടിച്ച് അനുപമ പരമേശ്വരന്‍? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍