നിവിൻ പോളി ചിത്രം സർവ്വം മായയെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറയുകയാണ്. ഒടിടി റിലീസിന് പിന്നാലെയാണ് സർവ്വം മായ പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്നത്. സിനിമയിലെ ഓരോ രംഗങ്ങളും വിലയിരുത്തുന്നതിനപ്പുറം ചിത്രത്തിലെ താരങ്ങളുടെ വേഷത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നിറയുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു പൂജ സമയത്തെ നിവിന്റെ വസ്ത്രധാരണം. നിവിന്റെ കഥാപാത്രമായ പ്രഭേന്ദു ഒരു പ്രത്യേക രീതിയിലാണ് ചിത്രത്തിൽ മേൽമുണ്ട് ധരിച്ചിരിക്കുന്നത്.
ചില രംഗങ്ങളിൽ വളരെ നോർമൽ ആണെന്ന് തോന്നുന്ന രീതിയിലാണ് വസ്ത്രധാരണമെങ്കിലും ചിലയിടങ്ങളിൽ അദ്ദേഹത്തിന്റെ ശരീരം പൂർണമായും മറയ്ക്കുന്ന തരത്തിലാണ് മേൽമുണ്ട് ധരിച്ചിരിക്കുന്നത്. സിനിമയിൽ അജു വർഗീസ്, വിജീഷ്, മധു വാര്യർ, രഘുനാഥ് പലേരി തുടങ്ങിയവരെല്ലാം മേൽമുണ്ട് ധരിക്കാതെ എത്തുമ്പോൾ നിവിൻ മാത്രം എന്താണ് ഇങ്ങനെയെത്തിയത് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
'ഷർട്ട് ഇട്ടു കൊണ്ട് പൂജ ചെയ്യാൻ കഴിയില്ല എന്നത് കൊണ്ട് അഖിൽ അതിന് കണ്ടെത്തിയ ഉപാധിയാകും ശരീരം മറക്കുന്ന വിധത്തിൽ മുണ്ട് ഉപയോഗിക്കാം എന്നുള്ളത്. അജു വർഗീസും വിജീഷും നിവിന്റെ കൂടെ പൂജയ്ക്ക് വരുന്ന ആ ചെറുക്കൻ ഉൾപ്പെടെ ആരും മേൽ മുണ്ട് ധരിക്കുന്നില്ല പക്ഷേ നിവിന് ധരിക്കേണ്ടി വരുന്നു'.- എന്നാണ് ഒരാൾ കുറിച്ചത്.
"പൊതു മധ്യത്തിലോ വീട്ടിൽ തന്നെയോ ഷർട്ട് ഇടാതെ നടക്കാൻ ഒരു ആത്മവിശ്വാസം വേണം, അതിന് നല്ല ഒരു ശരീരം വേണം, ഉണ്ടാക്കിയെടുക്കണം.. ഗൈനോ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉള്ളവരെയോ തടി കുറക്കാൻ പറ്റാത്തവരെയോ കുറച്ച് കാണിക്കുന്നതോ ബോഡി ഷെയ്മിങ്ങോ അല്ല" എന്നും ഒരാൾ കുറിച്ചു.
അതേസമയം 'ഹോമം നടത്തുമ്പോൾ അങ്ങനൊക്കെ നിയമം ഉണ്ടോ ?' എന്നും ചിലർ ചോദിക്കുന്നുണ്ട്. തന്റെ ശരീരഭാരം കുറച്ച് പഴയ ഫോമിലേക്ക് മടങ്ങിയെത്തിയ നിവിനെ സംബന്ധിച്ച് അത്തരമൊരു ചലഞ്ച് ഏറ്റെടുക്കുക എളുപ്പമായിരുന്നു എന്ന് പറയുന്നവരും കുറവല്ല. ഒരിടയ്ക്ക് വലിയ തോതിൽ ബോഡി ഷെയിമിങ്ങിന് ഇരയായ നടൻ കൂടിയായിരുന്നു നിവിൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates