Niyas Backer ഫെയ്സ്ബുക്ക്
Entertainment

'നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട്, രഹ്ന ആരേയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല'; നിയാസ് ബക്കര്‍ പറയുന്നു

നവാസ് അധ്വാനിച്ച് വച്ചതുണ്ട്. അതുകൊണ്ട് ജീവിക്കാം, ആരേയും ആശ്രയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

കലാഭവന്‍ നവാസിന്റെ വേര്‍പാട് ഇന്നും മലയാളിയ്ക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാനായിട്ടില്ല. കരിയറിന്റെ രണ്ടാം പാതിയിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി മരണം നവാസിനെ തേടിയെത്തിയത്. നവാസിന്റെ വേര്‍പാടില്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന ഭാര്യ രഹ്ന മലയാളിയുടെ മനസില്‍ ഒരിക്കലും മായാത്ത കാഴ്ചയാണ്.

തന്റെ കുടുംബത്തിന് ജീവിക്കാനുള്ളതെല്ലാം സമ്പാദിച്ച് വച്ച്, അവരെ അതിന് സജ്ജമാക്കിയാണ് നവാസ് പോയതെന്നാണ് സഹോദരനായ നടന്‍ നിയാസ് ബക്കര്‍ പറയുന്നത്. മെയ്ന്‍സ്ട്രീം വണ്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിയാസ് മനസ് തുറന്നത്. നവാസ് പോയതോടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നിയാസ്. ആ വാക്കുകളിലേക്ക്:

അങ്ങനെയില്ല, അങ്ങനെ ഒരാളുമില്ല. നമുക്കുമില്ല. എല്ലാവരുടേയും ഉത്തരവാദിത്തം അവരവരില്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും ചെയ്തു കൊടുക്കാനാകുന്നത് എപ്പോഴും ചെയ്തു കൊടുക്കാം. അതിന് ആളും മരിക്കണമെന്നില്ല. നമുക്ക് ചെയ്യാനാകുന്നതൊക്കെ എപ്പോഴും ചെയ്യാം.

അവരെ സംബന്ധിച്ചിടത്തോളം രഹ്‌ന അതൊന്നും ആഗ്രഹിക്കുന്നില്ല എന്നതാണ്. ആരും ഒന്നും ചെയ്യേണ്ടതില്ല, കാരണം നവാസിന്റെ താല്‍പര്യം അതാണ്. നവാസ് അധ്വാനിച്ച് വച്ചതുണ്ട്. അതുകൊണ്ട് ജീവിക്കാം, ആരേയും ആശ്രയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം നമുക്ക് ചെയ്യാന്‍ പറ്റാത്തതില്‍ വേദനയുണ്ട്. അതോടൊപ്പം അങ്ങേയറ്റം സന്തോഷവുമുണ്ട്. കാരണം അങ്ങനെ പറയാന്‍ അവര്‍ പ്രാപ്തരായല്ലോ. അത് ചെറിയ കാര്യമല്ല.

നവാസില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് രഹ്ന പറഞ്ഞിട്ടുണ്ട്. അത് അങ്ങനെയാണ്. എന്റെ ഭാര്യയ്ക്കും അങ്ങനെയാകും. ഭാര്യയില്ലാതെ എനിക്കും ജീവിക്കാനാകില്ല. നമ്മുടെ ബന്ധത്തിന്റെ തീവ്രതയാണത്. സഹായം എന്ന് പറയുന്നത്, ഒരു ദിവസം ഒരു കുടുംബത്തിന് ജീവിക്കാന്‍ വേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ട്. സമ്പാദ്യത്തിന് അപ്പുറത്ത്. അതിന് അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ആരേയും ആശ്രയിക്കേണ്ടതില്ല, ആരും ഒന്നും ചെയ്യേണ്ടതില്ല, നമുക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റും എന്ന് ആത്മവിശ്വാസത്തോടെ ഒരാള്‍ പറയുന്നത് എന്തുകൊണ്ടായിരിക്കും?

അക്കാര്യത്തില്‍ എന്റെ അനിയന് ഞാനൊരു ബിഗ് സല്യൂട്ട് കൊടുക്കുകയാണ്. അയാളുടെ തീരുമാനവും, ആ തീരുമാനത്തിന് അനുസരിച്ച് കുടുംബത്തെ സജ്ജമാക്കുകയും ചെയ്തു. അവന്‍ അത്യാവശ്യം സമ്പാദിച്ചിട്ടുണ്ട്. നാലഞ്ച് കോടിയുടെ അസറ്റ് അവനുണ്ട്. കുഴപ്പൊന്നുമില്ല. രഹ്ന ആരേയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല.

Niyas Backer talks about Rahna and Kalabhavan Navas. Says she is capable of taking care of the family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

മുഖത്ത് ചീമുട്ടയെറിഞ്ഞു; ഷര്‍ട്ട് വലിച്ചുകീറി; ബംഗാളില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം; വിഡിയോ

ക്രിക്കറ്റ് ടൂർണമെന്റിന് എത്തിയ കോച്ചിനെ കണ്ട് പെൺകുട്ടി ഭയന്ന് ബ​ഹളം വച്ചു; തെളിഞ്ഞത് 6 പീഡന കേസുകൾ; പരിശീലകന് 16 വർഷം കഠിന തടവ്

SCROLL FOR NEXT