NM Badusha 
Entertainment

'ബട്ട് ക്യാഷ്' കമന്റുകള്‍ പിആര്‍; ഇസ്രായേലില്‍ നിന്ന് വരെ കോള്‍ വരുന്നുവെന്ന് ബാദുഷ; കള്ളന്മാരെ തിരിച്ചറിയാന്‍ പിആര്‍ വേണ്ടെന്ന് ആരാധകർ

ബാദുഷ പങ്കുവെക്കുന്ന പോസ്റ്റുകളിലെല്ലാം ബട്ട് ക്യാഷ് എന്ന കമന്റ് കാണാം

സമകാലിക മലയാളം ഡെസ്ക്

നടന്‍ ഹരീഷ് കണാരനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍എം ബാദുഷയും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. താന്‍ കടമായി നല്‍കിയ 20 ലക്ഷം ബാദുഷ തിരികെ നല്‍കിയില്ലെന്നും ചോദിച്ചതോടെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നുമാണ് ഹരീഷ് ആരോപിച്ചത്. എന്നാല്‍ ഹരീഷ് തനിക്ക് ഡേറ്റ് മാനേജ് ചെയ്തതിന് പ്രതിഫലം നല്‍കിയിരുന്നില്ലെന്നും ആ തുകയായാണ് ഇതിനെ കണ്ടതെന്നുമായിരുന്നു ബാദുഷയുടെ മറുപടി.

ഹരീഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ ബാദുഷയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. പിന്നാലെ നടത്തിയ വിശദീകരണവും സോഷ്യല്‍ മീഡിയ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ബാദുഷയുടെ പോസ്റ്റുകളിലെല്ലാം കാശിനെക്കുറിച്ച് ചോദിക്കുന്ന കമന്റുകള്‍ പതിവായി മാറിയിരിക്കുകയാണ്. ബാദുഷ പങ്കുവെക്കുന്ന പോസ്റ്റുകളിലെല്ലാം ബട്ട് ക്യാഷ് എന്ന കമന്റ് കാണാം ഇപ്പോള്‍.

കഴിഞ്ഞ ദിവസം ബട്ട് ക്യാഷ് കമന്റുകളെ ട്രോളിക്കൊണ്ടുള്ള ബാദുഷയുടെ പോസ്റ്റും ചര്‍ച്ചയായിരുന്നു. അതേസമയം ബട്ട് ക്യാഷ് കമന്റുകള്‍ക്ക് പിന്നില്‍ പിആര്‍ ആണെന്നാണ് ബാദുഷ പറയുന്നത്. പുതിയ ചിത്രത്തിന്റെ റിലീസിനിടെ പാപ്പരാസികളോട് സംസാരിക്കവെയാണ് ബാദുഷ ഇങ്ങനൊരു ആരോപണം ഉന്നയിച്ചത്. ബട്ട് ക്യാഷ്് പിആര്‍ വര്‍ക്കാണെന്ന് തോന്നുന്നുണ്ടോ? എന്നായിരുന്നു ചോദ്യം.

''നൂറ് ശതമാനവും. ഒരു സംശയവുമില്ല. നിങ്ങള്‍ക്ക് സംശയമുണ്ടോ? വായിക്കുന്നവര്‍ക്കെല്ലാം അത് മനസിലായിട്ടുണ്ട്. ഇന്നലെ രാത്രി ഇസ്രേയിലില്‍ നിന്നും വിളിച്ചിരുന്നു. മെയിലിലും വാട്‌സ് ആപ്പിലും അയക്കരുത്, അതുകൊണ്ട് എനിക്ക് ഗുണമില്ല. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ആയിരുന്നുവെങ്കില്‍ എന്തെങ്കിലും കിട്ടും. ചെലവെക്കെ അതിലങ്ങ് പോകും'' എന്നായിരുന്നു ബാദുഷയുടെ മറുപടി. ഈ വിഡിയോയ്ക്ക് താഴെയും നിരവധി പേരാണ് കമന്റുകളായി എത്തുന്നത്. ഇവിടേയും ബട്ട് ക്യാഷ് എന്ന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

'ഉളുപ്പ് ഉണ്ടോടാ ചങ്ങായി, മേടിച്ച കാശു കൊടുക്കാണ്ട് പിആര്‍ വര്‍ക്ക് ആണെന്ന് പറഞ്ഞു നടക്കാന്‍, ക്യാഷ് മേടിച്ചതു കൊടുക്കണം നീ എന്നിട്ട് ഞെളിയുക, നാട്ടുകാരെ പറ്റിച്ചു ജീവിച്ചു ശീലമായിപ്പോയി എന്താ ചെയ്യാ, കൊടുക്കാനുള്ള ക്യാഷ് കൊടുക്കുന്നതല്ലേ നല്ലത്. എന്നാലും എന്റെ ബാദുഷ. ഇത്രത്തോളം ഫേസ്ബുക്കില്‍ ഇങ്ങനെ കമന്റ് വരുന്ന ഒരാളും ഉണ്ടാവില്ല, നിങ്ങളെപ്പോലെയുള്ള കള്ളന്മാരെ കണ്ടാല്‍ മലയാളികള്‍ക്ക് തിരിച്ചറിയാം. അതിന് പ്രത്യേകിച്ച് പിആര്‍ വര്‍ക്ക് ഒന്നും വേണ്ട' എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.

NM Badusha says But Cash comments are PR work. Says he is getting calls from Israel. Social media asks ok, but cash?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

കഠിനമായ വേനൽച്ചൂട് മൈഗ്രെയിന് കാരണമാകുമോ? പ്രതിരോധം എങ്ങനെ?

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍; പ്രതിപക്ഷ പ്രതിഷേധം; ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നുവെന്ന് കെ സി വേണുഗോപാല്‍

പ്രതിമാസം 5,000, 10,000, 12,000...; പിപിഎഫ് നിക്ഷേപത്തിലൂടെ എങ്ങനെ കോടീശ്വരനാകാം?, കണക്ക് ഇങ്ങനെ

'ദോശ,ഇഡ്ഡലി, ചട്ണി'; ബംഗളൂരു ഡിജെ പരിധി വിട്ടു, പരാതി നൽകി ചെന്നൈ സൂപ്പർ കിങ്‌സ്

SCROLL FOR NEXT