മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നവരുടെ വിഡിയോ ദൃശ്യം, പ്രിയദർശൻ/ ഫേയ്സ്ബുക്ക് 
Entertainment

പിണറായിയേയും മോദിജിയേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മദ്യം വാങ്ങാനുള്ള തിരക്കുകണ്ട് പ്രിയദർശൻ; വിഡിയോ

നമ്മൾ കോവിഡിന്റെ മൂന്നാം തരം​ഗത്തെ സ്വാ​ഗതം ചെയ്യുകയാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് ആഴ്ചകളോളം മദ്യ വിൽപ്പന ശാലകൾ അടച്ചിട്ടിരിക്കുകയായിരുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കഴിഞ്ഞ ദിവസമാണ് ബാറുകളും ബെവ്കോയും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. ആദ്യ ദിവസം മുതൽ മദ്യ വിൽപ്പന ശാലകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇപ്പോൾ മദ്യവിൽപ്പന ശാലയിലെ തിരക്കിനെ വിമർശിച്ചുതൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. 

നമ്മൾ കോവിഡിന്റെ മൂന്നാം തരം​ഗത്തെ സ്വാ​ഗതം ചെയ്യുകയാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പാലക്കാട് ബിവറേജസിനു മുന്നിലുള്ള നീണ്ട ക്യുവിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു.... നമ്മൾ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ??????- പ്രിയദർശൻ കുറിച്ചു. 

സാമൂഹിക അകലം പാലിക്കാതെ മദ്യം വാങ്ങാനായി റോഡിന്റെ ഇരുവശവും തിങ്ങി നിറഞ്ഞു നിൽക്കുന്നവരെയാണ് വിഡിയോയിൽ കാണുന്നത്. മദ്യശാലകൾ തുറന്നതിനെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. തിരക്ക് ഒഴിവാക്കാനുള്ള സംവിധാനം ഏർപ്പെടുത്തേണ്ടതായിരുന്നുവെന്നും പലരും പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ