അഹാന കൃഷ്ണ/ചിത്രം; ഇൻസ്റ്റാ​ഗ്രാം 
Entertainment

'കൃഷ്ണകുമാറിന്റെ മോളല്ലേ എന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തന്നിട്ടില്ല'; അഹാന കൃഷ്ണ

നിന്നെയൊക്കെ എന്തിനാണ് സ്റ്റാര്‍ കിഡ് എന്ന് വിളിക്കുന്നതെന്ന് അച്ഛന്‍ കൃഷ്ണകുമാര്‍ ചോദിക്കാറുണ്ടെന്നാണ് അഹാന പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടി സിനിമയിലെ ​ഗീതിക എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ് അഹാന കൃഷ്ണ. മികച്ച അഭിപ്രായമാണ് അഹാനയുടെ പ്രകടനത്തിന് ലഭിക്കുന്നത്. ലൂക്ക സിനിമയ്ക്ക് ശേഷം തിയറ്ററിൽ എത്തിയ അഹാനയുടെ ചിത്രമാണ് ഇത്. കൃഷ്ണകുമാറിന്റെ മോളല്ലേ എന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തന്നിട്ടില്ലെന്ന് പറയുകയാണ് അഹാന. 

സൂപ്പര്‍സ്റ്റാര്‍സിന്റെ മക്കളെയല്ലേ സ്റ്റാര്‍ കിഡ്‌സ് എന്ന് വിളിക്കുന്നത്. നിന്നെയൊക്കെ എന്തിനാണ് സ്റ്റാര്‍ കിഡ് എന്ന് വിളിക്കുന്നതെന്ന് അച്ഛന്‍ കൃഷ്ണകുമാര്‍ ചോദിക്കാറുണ്ടെന്നാണ് അഹാന പറയുന്നത്. അച്ഛനൊക്കെ സിനിമയില്‍ എത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.കൃഷ്ണകുമാറിന്റെ മോളല്ലേ എന്ന് പറഞ്ഞ് ആരും എനിക്ക് അവസരം തന്നിട്ടില്ല. അച്ഛന്‍ നടനായതിന്‍റെ പ്രിവിലേജ് ഒന്നും എനിക്ക് കിട്ടിയിട്ടില്ല.- താരം വ്യക്തമാക്കി. 

വിവാഹത്തേക്കുറിച്ചും അഹാന പറഞ്ഞു. ഇപ്പോൾ 27 വയസായി, അച്ഛനും അമ്മയും ഇതുവരെ നീ എപ്പോഴാണ് കല്യാണം കഴിക്കുകയെന്ന് ചോദിച്ചിട്ടില്ല.  ഇനി ഈ ജന്മത്തിൽ അങ്ങനെ എന്നോട് ചോദിക്കുമെന്നും ഞാൻ കരുതുന്നില്ല. പിള്ളേരെ കല്യാണം കഴിച്ച് വിടുക എന്നത് ജീവിതത്തിലെ ഉത്തരവാദിത്തമായിട്ടോ ടാസ്ക്കായിട്ടോ എന്‍റെ മാതാപിതാക്കള്‍ കരുതിയിട്ടില്ല. ജീവിതം മുഴുവന്‍ വീട്ടിൽ തന്നെ നിൽക്കാനാണ് ആഗ്രഹമെങ്കിൽ എനിക്ക് അതിനും കഴിയും. ഒരിക്കലും പോയി വിവാഹം കഴിക്കെന്ന് അവർ പറയില്ല.- അഹാന വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT