ഫോട്ടോ: ട്വിറ്റർ 
Entertainment

'ആ മൂന്നു മിനിറ്റിന് നന്ദി പറയുന്നില്ല, അടുത്ത സിനിമയിൽ മുഴുവനും നമ്മൾ ഒന്നിച്ചുണ്ടാകും'; സൂര്യയോട് കമൽഹാസൻ, വിഡിയോ

സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളിൽ പ്രേക്ഷകരോടും സഹപ്രവർത്തകരോടും നന്ദി പറഞ്ഞുകൊണ്ടുള്ള കമൽഹാസന്റെ വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിൽ സൂപ്പർ അതിഥി വേഷത്തിൽ സൂര്യയും എത്തുന്നുണ്ട്. തന്നോടുള്ള സ്നേഹം കൊണ്ടു മാത്രമാണ് സൂര്യ ചിത്രത്തിൽ അഭിനയിച്ചത് എന്നു പറയുകയാണ് കമൽഹാസൻ. വിക്രം സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളിൽ പ്രേക്ഷകരോടും സഹപ്രവർത്തകരോടും നന്ദി പറഞ്ഞുകൊണ്ടുള്ള കമൽഹാസന്റെ വിഡിയോയിലാണ് പ്രതികരണം. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള സൂചനയും വിഡിയോയിൽ നൽകുന്നുണ്ട്. 

രാജ്കമല്‍ ഫിലിംസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് കമൽഹാസൻ വിഡിയോ പങ്കുവച്ചത്. ‘അവസാന മൂന്ന് മിനിറ്റ് വന്ന് തിയറ്ററില്‍ വലിയ കയ്യടി വാങ്ങിയ എന്റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അതിന് നന്ദി പറയുന്നില്ല. അടുത്ത സിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാകുന്നതായിരിക്കും.- കമൽഹാസൻ പറഞ്ഞു. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് കമൽഹാസന്റെ വിഡിയോ. 

സംവിധായകൻ ലോകേഷിനെക്കുറിച്ചും കമൽഹാസൻ വാചാലനായി. എന്നോടും സിനിമയോടുമുള്ള ലോകേഷിന്റെ അതിരറ്റ സ്‌നേഹം വിക്രം സിനിമയുടെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രെയ്മിലും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്‌നേഹം. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്‌നേഹം എന്നും എനിക്ക് ഉണ്ടാവണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ഒരു ജോലിക്കാരന്‍, നിങ്ങളുടെ ഞാന്‍,’’ കമല്‍ പറഞ്ഞു.

ചിത്രത്തിൽ റോളെക്സ് എന്ന കൊടൂര വില്ലൻ റോളിലാണ് സൂര്യ എത്തുന്നത്. ചിത്രത്തിന്റെ അവസാന ഭാ​ഗത്തിൽ മിനിറ്റുകൾ മാത്രമാണ് സൂര്യ എത്തുന്നതെങ്കിൽ ​ഗംഭീര കയ്യടിയാണ് റോളെക്സിന് ലഭിച്ചത്. വിക്രം രണ്ടാം ഭാ​ഗവും മൾട്ടി സ്റ്റാർ ചിത്രമായിരിക്കുമെന്ന സൂചനയിലാണ് ചിത്രം അവസാനിക്കുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേയ്ന്‍ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി: ഛത്തീസ്ഗഡ് ഹൈക്കോടതി

സ്‌പോര്‍ട്ടിയര്‍ ലുക്ക്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്,15 ലക്ഷം രൂപ വില; ഹോണ്ട എലിവേറ്റ് എഡിവി പതിപ്പ് വിപണിയില്‍

'ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ'; പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടി

വീണ്ടും ആക്രമണം; ഐലന്‍ഡ് എക്‌സ്പ്രസില്‍ ഭിന്നശേഷിക്കാരനായ യാത്രക്കാരന് നേരെ അതിക്രമം; അക്രമി പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു

SCROLL FOR NEXT