സംവിധായകൻ ‌ശങ്കർ/ എക്സ്പ്രസ് ഫോട്ടോ 
Entertainment

സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യാമില്ലാ വാറണ്ട്; നടപടി യന്തിരന്റെ കഥ മോഷ്ടിച്ച കേസില്‍

എഴുത്തുകാരന്‍ ആരുര്‍ തമിഴ്‌നാടനാണ് ശങ്കറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യാമില്ലാ വാറണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രം യന്തിരന്റെ കഥ മോഷ്ടിച്ചെന്ന കേസിലാണ് ചെന്നൈയിലെ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എഴുത്തുകാരന്‍ ആരുര്‍ തമിഴ്‌നാടനാണ് ശങ്കറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 

2010 ലാണ് എഴുത്തുകാരന്‍ മദ്രാസ് ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തത്. തന്റെ കഥ ജുഗിബയുടെ കോപ്പിയാണ് യന്തിരന്‍ എന്നാണ് ആരോപണം. 1996 ഏപ്രിലില്‍ ഇനിയ ഉദയം മാഗസിനിലാണ് ജുഗിബ ആദ്യമായി പബ്ലിഷ് ചെയ്തത്. ഇതേ കഥ പിന്നീട് ടിക് ടിക് ദീപിക എന്ന പേരില്‍ 2007 ല്‍ പ്രസിദ്ധീകരിച്ചു. വഞ്ചന കുറ്റത്തിനും കോപ്പിറൈറ്റ് വയലേഷനും ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്. 2019 ല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിരസിച്ചുകൊണ്ട് ശങ്കര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യം കോടതി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. 

2017 മുതല്‍ കേസ് കേള്‍ക്കുന്ന മജിസ്‌ട്രേറ്റ് കോടതിയാണ് സംവിധായകനൈതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി 19 ന് മുന്‍പായി സംവിധായകന്‍ നിര്‍ബന്ധമായും കോടതിയില്‍ ഹാജരാവണമെന്നാണ് സെക്കന്‍ഡ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ജഡ്ജ് റോസിലന്‍ ധുരൈ ആണ് ഉത്തരവിറക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'