മോഹിനി ഡേ, എആർ റഹ്മാൻ - സൈറ ബാനു ഇൻസ്റ്റ​ഗ്രാം
Entertainment

എആർ റഹ്മാൻ വിവാഹമോചിതനായതിന് പിന്നിൽ മോഹിനി ഡേയോ? പ്രതികരിച്ച് സൈറ ബാനുവിന്റെ അഭിഭാഷക

എല്ലാ വിവാഹബന്ധങ്ങളിലും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും.

സമകാലിക മലയാളം ഡെസ്ക്

എആർ റഹ്മാൻ - സൈറ ബാനു വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും തന്റെ ദാമ്പത്യബന്ധം അവസാനിപ്പിച്ചുവെന്ന വാർത്ത പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ചർച്ചകളും തുടങ്ങി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൈറയുടെ അഭിഭാഷക വന്ദന ഷാ.

റഹ്മാന്‍ - സൈറ വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി യാതൊരു ബന്ധവുമില്ലെന്ന് വന്ദന വ്യക്തമാക്കി. സൈറയുടേയും റഹ്മാന്റെയും വേർപിരിയൽ ഇരുവരുടെയും സ്വതന്ത്ര തീരുമാനത്താലാണെന്ന് അവർ കൂട്ടിച്ചേർത്തു. ‘എല്ലാ വിവാഹബന്ധങ്ങളിലും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. മാന്യമായാണ് ആ ബന്ധം അവസാനിപ്പിച്ചത്. റഹ്മാനും സൈറയും പരസ്പരം പിന്തുണ തുടരും’ - വന്ദന ഷാ വ്യക്തമാക്കി.

റഹ്മാൻ - സൈറ വിവാഹമോചനത്തില്‍ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ നഷ്ട പരിഹാരങ്ങളെക്കുറിച്ചോ യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ബന്ധം വേര്‍പിരിയുന്നത് പരസ്പര ബഹുമാനത്തോടെയാണെന്നും അഭിഭാഷക പറഞ്ഞു. അതേസമയം, വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നതില്‍ നിന്ന് വന്ദന ഒഴിഞ്ഞുമാറി.

റഹ്മാനും സൈറയും പക്വമായാണ് വിവാഹമോചനത്തെ കൈകാര്യം ചെയ്തതെന്ന് വന്ദന ഷാ അഭിപ്രായപ്പെട്ടു. തീരുമാനം ലാഘവത്തോടെ എടുത്തതായിരുന്നില്ല. അവരുടേത് കാപട്യമുള്ള ബന്ധമായിരുന്നില്ലെന്നും വന്ദന ഒരു ഇംഗ്ലീഷ് വാർത്താ ചാനലിനോടു പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT