ലിജോ ജോസ് പെല്ലിശ്ശേരി ഫയൽ
Entertainment

'പുതിയ ചലച്ചിത്ര കൂട്ടായ്മയിൽ ഭാഗമല്ല; പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല'

'ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള സിനിമയിൽ രൂപീകരിക്കാൻ ആലോചിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് സമൂഹമാധ്യമക്കുറിപ്പിൽ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തെ സ്വാ​ഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും എന്നും ലിജോ ജോസ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു . അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും . അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല .

ലിജോയുടെ കുറിപ്പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

'ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്' സമ്മാനിച്ച് സ്ലോവാക്യ; മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

SCROLL FOR NEXT