ഷക്കീല/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇപ്പോൾ എനിക്കൊരു കാമുകനുണ്ട്, അദ്ദേഹത്തിന്റെ വിവാഹമാണ്': വെളിപ്പെടുത്തി ഷക്കീല

അദ്ദേഹത്തോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് താനാണെന്നും താരം

സമകാലിക മലയാളം ഡെസ്ക്


ന്റെ ജീവിതത്തിലെ പ്രണയത്തേക്കുറിച്ച് വെളിപ്പെടുത്തി നടി ഷക്കീല. തനിക്ക് കാമുകനുണ്ടെന്നും അദ്ദേഹത്തിന്റെ വിവാഹമാണെന്നുമാണ് ഷക്കീല പറയുന്നത്. കാമുകൻ അന്യമതത്തിൽപ്പെട്ട ആളാണെന്നും വീട്ടിൽ നിന്ന് പ്രശ്നങ്ങളുണ്ടാകുമെന്ന് തനിക്കറിയാമായിരുന്നു എന്നും താരം പറഞ്ഞു. ഇഷ്ടപ്പെട്ട ആൾ സന്തോഷമായിരിക്കാൻ വേണ്ടി അദ്ദേഹത്തോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് താനാണെന്നും താരം കൂട്ടിച്ചേർത്തു. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചിൽ. 

'ഇപ്പോൾ എനിക്കൊരു കാമുകൻ ഉണ്ട്. അദ്ദേഹത്തിന്റെ വിവാഹമാണ്. ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് കല്യാണം കഴിച്ചേ പറ്റൂ. ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. ഇത്തരം പ്രശ്‌നങ്ങൾ വരുമെന്ന് എനിക്കറിയാം. അതിനാൽ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോൾ ചെയ്‌തോ എന്ന് ഞാൻ പറഞ്ഞു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ട ആൾ സന്തോഷമായിരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത്. അദ്ദേഹത്തിനും കുടുംബത്തിനും അതാണ് സന്തോഷമെന്ന് എനിക്കറിയാം. വിവാഹം ചെയ്‌തോ എന്ന് ഞാനാണ് പറഞ്ഞത്. - ഷക്കീല പറഞ്ഞു. 

കാമുകന്റെ പേര് പറയാൻ താൽപര്യമില്ലെന്നും ആളുകളറിഞ്ഞാൽ അത് പ്രശ്‌നമാകുമെന്നുമാണ് ഷക്കീല പറയുന്നത്. കാമുകന് വിവാഹം ആയാൽ അയാൾ മുൻ കാമുകനായി മാറുമെന്നും കൂട്ടിച്ചേർത്തു. തന്റെ വിവാഹസങ്കൽപ്പത്തെക്കുറിച്ചും താരം പറഞ്ഞു. രണ്ടാം ഭാര്യയാകാനോ ഡിവോഴ്‌സ് ആയവരുമായുള്ള വിവാഹമോ എനിക്ക് പറ്റില്ല.  മറ്റൊരാളുടെ ഭാര്യക്ക് ഞാൻ കാരണം ഒരു പ്രശ്‌നവും ഉണ്ടാകാൻ പാടില്ല എന്നാണ് ഷക്കീല പറയുന്നത്. 

കല്യാണം കഴിഞ്ഞാൽ അവരുടെ അടിമയാകുമോ എന്നുള്ള ആശങ്ക തനിക്കുണ്ട് എന്നാണ് താരം പറയുന്നത്. ഇപ്പോൾ ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. എനിക്ക് തോന്നിയാൽ ഭക്ഷണം വെക്കും, ഇല്ലെങ്കിൽ വെക്കില്ല. പക്ഷെ അങ്ങനെയൊരാൾ വന്നാൽ അവർക്കായി ഭക്ഷണം വെക്കുകയും മറ്റും വേണം. എനിക്കത് പറ്റില്ല, എന്നു തോന്നുന്നു. കുട്ടികൾ വേണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു.- താരം കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

'ദിലീപിനെ പൂട്ടണം'; വാട്‌സ് ആപ്പ് ഗൂപ്പുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച്

ഉണക്കമുന്തിരി ചേർത്ത പാൽ കുടിച്ചിട്ടുണ്ടോ? ആരോഗ്യഗുണങ്ങൾ ഏറെ

കേരള സൂപ്പര്‍ ലീഗ്; സെമി മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്, സുരക്ഷ ഒരുക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല

'അന്നേ അറിയാമായിരുന്നു ഇന്‍ഡിഗോ നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്; എനിക്ക് അവാര്‍ഡ് തരേണ്ടതായിരുന്നു'

SCROLL FOR NEXT