Entertainment

ആയുർവേദ ചികിത്സക്കായി കേരളത്തിൽ, നൈല ഉഷയ്ക്ക് ബർത്ത്ഡേ സർപ്രൈസ് ഒരുക്കി ഹോട്ടൽ ജീവനക്കാർ; വിഡിയോ

പൂക്കൾ നൽകി താരത്തെ സ്വീകരിച്ച ജീവനക്കാർ കേക്കും ഒരുക്കിയിരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഇഷ്ട നടിയാണ് നൈല ഉഷ. ദുബായിൽ സ്ഥിരതാമസമാക്കിയ താരം ഇപ്പോൾ ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ട്. തന്റെ പിറന്നാൾ സ്വസ്ഥമായി ആഘോഷിക്കാനായാണ് താരം ആയുർവേദ ചികിത്സയ്ക്കായി എത്തിയത്. അതിനിടെ ഹോട്ടലിലെ ജീവനക്കാർ താരത്തിന് നൽകിയ സർപ്രൈസാണ് വൈറലാവുന്നത്. 

പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ട് താരം വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ ആയുർവേദ ചികിത്സയ്ക്കായി പോയപ്പോഴാണ് സർപ്രൈസ് നൽകി ഞെട്ടിച്ചത്. പൂക്കൾ നൽകി താരത്തെ സ്വീകരിച്ച ജീവനക്കാർ കേക്കും ഒരുക്കിയിരിക്കുന്നു. കൂടാതെ താരത്തിന്റെ മുറിയും പിറന്നാൾ സ്പെഷ്യലായി അലങ്കരിച്ചിരുന്നു. 

മലയാളത്തിൽ സജീവസാന്നിധ്യമായി മാറുകയാണ് നൈല ഉഷ. ഈ വർഷം രണ്ട് ചിത്രങ്ങളിലാണ് തുടർച്ചയായി നടി അഭിനയിക്കുന്നത്. സുരേഷ് ഗോപി ചിത്രം പാപ്പൻ, ഷറഫുദീൻ നായകനാകുന്ന പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ് പുതിയ പ്രോജക്ടുകൾ. 2019ല്‍ റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ നൈല ഉഷ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി