Suresh Gopi and Madhu 
Entertainment

'കുലപതിയെന്ന് വിളിച്ചാല്‍ മാത്രം പോര, മധുവിന് ഫാല്‍ക്കെ നല്‍കി ആദരിക്കണം'; സുരേഷ് ഗോപിയോട് ആരാധകര്‍

മധുവിന് പിറന്നാള്‍ ആശംസകളുമായി വീട്ടിലെത്തി സുരേഷ് ഗോപി. ഭാര്യ രാധികയ്‌ക്കൊപ്പമാണ് കേന്ദ്രമന്ത്രി മധുവിന്റെ വീട്ടിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയുടെ മഹാ നടന്‍ മധുവിന് പിറന്നാള്‍ ആശംസകളുമായി വീട്ടിലെത്തി സുരേഷ് ഗോപി. ഭാര്യ രാധികയ്‌ക്കൊപ്പമാണ് കേന്ദ്രമന്ത്രി മധുവിന്റെ വീട്ടിലെത്തിയത്. മധുവിനൊപ്പം സദ്യ കഴിക്കുന്നതിന്റേയും മറ്റും ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സുരേഷ് ഗോപി മധുവിന് ആശംസകള്‍ നേരുന്നുണ്ട്. മലയാള സിനിമയുടെ കുലപതിയെന്നാണ് മധുവിനെ സുരേഷ് ഗോപി വിശേഷിപ്പിച്ചത്.

''മലയാള സിനിമയുടെ കുലപതി, ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട മധു സാറിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍! ഈ പിറന്നാള്‍ ദിനത്തില്‍ രാധികയ്‌ക്കൊപ്പം സാറിന്റെ അരികിലെത്താനും, ആ സ്‌നേഹവാത്സല്യങ്ങള്‍ നിറഞ്ഞ സാന്നിധ്യത്തില്‍ കുറച്ചു സമയം ചിലവഴിക്കാനും സാധിച്ചത് വലിയൊരു അനുഗ്രഹമായി കരുതുന്നു'' സുരേഷ് ഗോപി പറയുന്നു.

''ഒരുമിച്ചിരുന്ന് പങ്കിട്ട പിറന്നാള്‍ സദ്യയും, പഴയകാല ഓര്‍മ്മകള്‍ പുതുക്കിയുള്ള സംഭാഷണങ്ങളും മനസ്സിന് തന്ന സന്തോഷം വാക്കുകള്‍ക്കതീതമാണ്. കൂടാതെ, സാറിന്റെ കൊച്ചുമകന്റെ മകന്‍, കുഞ്ഞു ത്രിലോകിനൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ഈ കൂടിക്കാഴ്ചയ്ക്ക് ഇരട്ടി മധുരം പകര്‍ന്നു. ചിരിയും കുറുമ്പുകളുമായി ആ കുരുന്നും ഞങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ വീടൊരു ഉത്സവപ്പറമ്പായി മാറി. മലയാള സിനിമയ്ക്ക് വഴികാട്ടിയായ, അഭിനയകലയുടെ കുലപതിയായ പ്രിയപ്പെട്ട മധു സാറിന് ആയുരാരോഗ്യസൗഖ്യങ്ങള്‍ നല്‍കി സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു'' എന്നും സുരേഷ് ഗോപി പറയുന്നു.

സുരേഷ് ഗോപിയുടെ പോസ്റ്റ് ചര്‍ച്ചയായതോടെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. അതേസമയം കമന്റുകള്‍ കേന്ദ്രമന്ത്രിയോട് ചോദിക്കുന്നത് മറ്റൊരു കാര്യമാണ്. മലയാള സിനിമയിലെ മഹാ നടനായ മധുവിന് രാജ്യത്തിന്റെ ആദരവ് അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

''അദ്ദേഹം ഒരു പദ്മഭൂഷണ്‍ അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട് സാര്‍, ശരിയാ സാറിനെ പോലുള്ളവരെ ബഹുമാനിക്കണ്ടേ സാര്‍. എത്രയും യോഗ്യത ഉള്ള മഹാ നടന്‍. ഇവിടെ വെള്ളാപ്പള്ളി അമ്മാവന്‍ പോലും? അപ്പോള്‍ മാനദണ്ഡം മനസ്സിലാകുന്നില്ല. ആര്‍ക്കറിയാം , നമ്മുടെ രാജ്യത്ത് നല്‍കുന്ന പരമോന്നത ബഹുമതികളില്‍ ഏറ്റവും ശ്രേഷ്ഠമായത് നല്‍കി ശ്രീ മധു സാറിനെ ആദരീയ്ക്കണം. അതിന് വേണ്ട കാര്യങ്ങള്‍ വേഗത്തില്‍ സുരേഷ് ജീ ചെയ്യുമെന്ന് ഞാനും നമ്മുടെ നാടും പ്രതീക്ഷയ്ക്കുന്നു'' എന്നാണ് കമന്റുകള്‍.

''ആ മനസ് മരണത്തെ കാത്തു നില്‍ക്കുന്നതായി ഈ അടുത്തിടെ പറഞ്ഞിരുന്നു. ഇന്നും ഇത്ര വയസായിട്ടും അദ്ദേഹത്തിന്റെ വാര്‍ത്ത സന്തോഷം നല്‍കുന്നതാണ്. അത് പോലെ ഞാന്‍ നേരില്‍ കണ്ടിട്ടില്ലെങ്കിലും ഇഷ്ടപെടുന്ന ഒരു മഹത് വ്യക്തി ശ്രീകുമാരന്‍ തമ്പി സാര്‍ ആണ്.അടുത്ത ജന്മമുണ്ടോ എന്നറിയില്ല. മഹാ പ്രതിഭകള്‍ ജീവിച്ച കാലത്തു ജീവിക്കാന്‍ കഴിഞ്ഞത് മഹാ ഭാഗ്യം. ഓരോരുത്തര്‍ നഷ്ടപ്പെടുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ദുഃഖം. എല്ലാവര്‍ക്കും നന്മയുണ്ടാവട്ടെ'' എന്നും കമന്റുകള്‍ പറയുന്നു.

''സുരേഷേട്ടാ പദ്മഭൂഷന്‍ ലാലേട്ടനെക്കാളും മുന്നേ കിട്ടേണ്ട അതുല്യ പ്രതിഭ.അതില്‍ ഇത്തിരി സങ്കടം ഉണ്ട്... കിട്ടുമായിരിക്കും അല്ലെ. മലയാള സിനിമയുടെ ജീവിച്ചിരിക്കുന്ന കാരണവര്‍ക്ക് ജന്മദിനാശംസകള്‍, ഇത് മതിയാകില്ല, ജീവിച്ചിരിക്കെ തന്നെ ഇതിഹാസ താരത്തെ പദ്മവിഭൂഷനോ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമോ നല്‍കി ആദരിക്കണം. കേന്ദ്രത്തില്‍ നിങ്ങള്‍ക്കുള്ള പദവി ഉപയോഗിച്ച് ഇതിഹാസ താരത്തിന് നീതി വാങ്ങിക്കൊടുക്കാന്‍ സാധിക്കുമോ?'' എന്നുമായിരുന്നു മറ്റ് ചില കമന്റുകള്‍.

Suresh Gopi visits Madhu on his birthday. Social meda asks minister to honour the legendry actor with Phalke or Padamabhooshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍, സെന്‍സെക്‌സ് 650 പോയിന്റ് കുതിച്ചു; ഐടി സൂചികയില്‍ റാലി

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ; 10 വേദികൾ

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്

രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്