ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'എന്റെ ആദ്യത്തെ എ പടം ലോഡിം​ഗ്'; 'നല്ല സമയം' സെൻസറിം​ഗ് കഴിഞ്ഞെന്ന് ഒമർ ലുലു, ട്രെയിലർ ഇന്നെത്തും

ഇർഷാദ് അലിയാണ് നല്ല സമയം സിനിമയിൽ നായകനായി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

മർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നല്ല സമയം. ഇപ്പോൾ ചിത്രത്തിന്റെ സെൻസറി​ഗ് പൂർത്തിയാക്കിയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ന് വൈകിട്ട് ചിത്രത്തിന്റെ ട്രെയിലർ എത്തുമെന്നും ഒമർ അറിയിച്ചു. 

'നല്ല സമയം സെൻസറിം​ഗ് കഴിഞ്ഞു. ക്ലീൻ 'എ' സർട്ടിഫിക്കറ്റ്, ട്രെയിലർ ഇന്ന് 7.30ന്. സിനിമ തിയറ്ററുകളിൽ നവംബർ 25ന് റിലീസ്. അങ്ങനെ എന്റെ ആദ്യത്തെ എ പടം ലോഡിം​ഗ്'- എന്നാണ് ഒമർ കുറിച്ചത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽവച്ച് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടത്താനാണ് ഇരുന്നത്. ഷക്കീലയായിരുന്നു പ്രധാന അതിഥിയായി എത്തേണ്ടിയിരുന്നത്. എന്നാൽ ട്രെയിലർ ലോഞ്ച് ചടങ്ങ് നടക്കില്ലെന്നും ഓൺലൈനായി ട്രെയിലർ പുറത്തിറക്കുകയാണ് ചെയ്യുന്നതെന്നും ഒമർ വ്യക്തമാക്കി. 

ഇർഷാദ് അലിയാണ് നല്ല സമയം സിനിമയിൽ നായകനായി എത്തുന്നത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രം നിർമിച്ചിരിക്കുന്നത് നവാഗതനായ കലന്തൂർ ആണ്. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പവർസ്റ്റാർ എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനു സിദ്ധാർഥ് ആണ് കാമറ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT