മമ്മൂട്ടി വക ബിരിയാണി, വിളമ്പി ജ്യോതിക; കാതൽ പൂർത്തിയാക്കി സൂപ്പർതാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 11:33 AM  |  

Last Updated: 19th November 2022 11:33 AM  |   A+A-   |  

mammootty_kathal

ചിത്രം: ഫേയ്സ്ബുക്ക്

 

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. തമിഴ് താരം ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നതും മമ്മൂട്ടി തന്നെയാണ്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി. സെറ്റിലെ തന്റെ അവസാന ദിവസത്തിൽ അണിയറ പ്രവർത്തകർക്കായി സ്പെഷ്യൽ ട്രീറ്റും സൂപ്പർതാരം ഒരുക്കിയിരുന്നു. 

ബിരിയാണിയാണ് മമ്മൂട്ടി വിളമ്പിയത്. ഊർജ്ജസ്വലരായ ടീമിനൊപ്പമുള്ള വർക്ക് രസകരമായിരുന്നു എന്ന അടിക്കുറിപ്പിൽ മമ്മൂട്ടി തന്നെയാണ് ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം പങ്കുവച്ചത്. മമ്മൂട്ടിയും ജ്യോതികയും ചേർന്ന് സഹപ്രവർത്തകർക്ക് ബിരിയാണ് വിളമ്പിക്കൊടുക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകന്‍. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'കുഞ്ഞുങ്ങൾ ഉമ്മവെക്കുന്നതുകൊണ്ട് മേക്കപ്പ് ഇടാറില്ല, ഇപ്പോഴാണ് നീ കൂടുതൽ സുന്ദരി'; നയൻതാരയോട് വിഘ്നേഷ്

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ