ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഹണി റോസിനൊപ്പം ചങ്ക്സ് 2': ഒരുപാട് മെസേജുകളെന്ന് ഒമർ ലുലു

2017ൽ ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തെത്തിയ സിനിമയാണ് ചങ്ക്സ്

Author : സമകാലിക മലയാളം ഡെസ്ക്

ഹണി റോസിനൊപ്പം ചങ്ക്സ് 2 ചെയ്യണമെന്ന് നിരവധി മെസേജുകൾ വരുന്നുണ്ടെന്ന് സംവിധായകൻ ഒമർ ലുലു. മോഹൻലാൽ ചിത്രം മോൺസ്റ്ററിനെ പ്രശംസിച്ചുകൊണ്ട് ഒമർ ലുലു ഫേയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചങ്ക്സ് 2 വേണമെന്ന ആരാധകരുടെ ആവശ്യത്തെക്കുറിച്ച് ഒമർ അറിയിച്ചത്. 

"ഇപ്പോ അടുത്ത് ഫേസ്ബുക്കിൽ ഫാൻസ് തള്ളി മറിക്കുന്നത് കണ്ടിട്ട് ഞാൻ തിയറ്ററിൽ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാൾ എത്രയോ നല്ല എൻറർടെയ്നർ ആണ് ലാലേട്ടൻറെ മോൺസ്റ്റർ. ഹണി റോസും അടിപൊളി ആയിട്ടുണ്ട്", എന്നാണ് മോൺസ്റ്ററിനെക്കുറിച്ച് ഒമർ ലുലു കുറിച്ചത്. മോൺസ്റ്ററിൽ ബാമിനി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിച്ചത്. 

2017ൽ ഒമർ ലുലുവിൻറെ സംവിധാനത്തിൽ പുറത്തെത്തിയ സിനിമയാണ് ചങ്ക്സ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും