വാണി ജയറാം 
Entertainment

സൗരയൂഥത്തില്‍ വിടര്‍ന്നൊരീ....വാണി ജയറാമിന്റെ ഓര്‍മയ്ക്ക് ഒരാണ്ട്

സ്വരമാധുരി കൊണ്ട് വിസ്മയിപ്പിച്ച ഗായിക

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഭാഷാതീതമായി സ്വരമാധുരി കൊണ്ട് വിസ്മയിപ്പിച്ച വാണി ജയറാമിനെപ്പോലുള്ളവരുടെ വിടവ് ഒരിക്കലും നികത്താന്‍ കഴിയാത്തതാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ ഇന്ത്യന്‍ സംഗീതാസ്വാദകരുടെ മനസിലേക്ക് വളരെ പെട്ടെന്നായിരുന്നു വാണി ജയറാം എന്ന ഗായികയുടെ ശബ്ദം പെയ്തിറങ്ങിയത്. മനോഹരമായ മെലഡികളും പെപ്പി നമ്പറുകളും ഇന്നും കോരിത്തരിപ്പിക്കുന്ന ജീവനുള്ള പാട്ടുകളായി നിലനില്‍ക്കുന്നു.

ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തോളം ഗാനങ്ങളാണ് വാണി ജയറാം സമ്മാനിച്ചത്. 1971 ല്‍ പുറത്തെത്തിയ ഗുഡ്ഡി എന്ന ഹിന്ദിയില്‍ പാടിയ ആദ്യ ചിത്രം ഗായിക എന്ന നിലയില്‍ പേര് കുറിക്കാന്‍ കഴിഞ്ഞു. ബോലേ രേ പപ്പിഹരാ എന്ന ഗാനം അക്കാലത്തെ ഹിറ്റ്ചാര്‍ട്ടുകളില്‍ വളരെ പെട്ടെന്ന് ഇടംപിടിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ഹിന്ദി സിനിമയിലെ പ്രശസ്തരായ സംഗീത സംവിധായകര്‍ക്കൊപ്പമെല്ലാം വാണി ജയറാം പ്രവര്‍ത്തിച്ചു.

തമിഴിലും നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവെങ്കിലും അവയില്‍ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങള്‍ ഇളയരാജ-വാണി ജയറാം കൂട്ടുകെട്ടില്‍ നിന്നായിരുന്നു. മലയാളികള്‍ക്ക് ഈ സ്വരമാധുരിയെ പരിചയപ്പെടുത്തിയത് സലീല്‍ ചൗധരിയാണ്. 1973ല്‍. ഒഎന്‍വി കുറുപ്പിന്റെ വരികളില്‍ സലില്‍ ചൗധരി ഈണം പകര്‍ന്ന് ആലപിച്ച സൗരയൂഥത്തില്‍ വിരിഞ്ഞോരു.... എന്നു തുടങ്ങുന്ന ഗാനമാണ് വാണിയുടെ സ്വരമാധുരിയില്‍ മലയാളത്തില്‍ ആദ്യമായി ആലപിക്കപ്പെട്ട ഗാനം.

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, തിരുവോണപ്പുലരി തന്‍ തിരുമുല്‍ക്കാഴ്ച കാണാന്‍, പത്മതീര്‍ഥ കരയില്‍, ആഷാഢ മാസം ആത്മാവിന്‍ മോഹം, നാദാപുരം പള്ളിയിലെ തുടങ്ങി ആകാശവാണിയിലൂടെയുള്ള തുടര്‍ കേള്‍വിയില്‍ ആസ്വാദക ഹൃദയങ്ങളില്‍ ഇടംപിടിച്ച നിരവധി ഗാനങ്ങള്‍. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ എത്തിയ ഓലെഞ്ഞാലി കുരുവീ എന്ന ഗാനം ഇന്‍സ്റ്റന്റ് ഹിറ്റ് ആയിരുന്നു. എബ്രിഡ് ഷൈനിന്റെ തന്നെ ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍പൂക്കള്‍, പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ എന്നിവയാണ് തിരിച്ചുവരവില്‍ മലയാളത്തിലെ മറ്റ് ശ്രദ്ധേയ ഗാനങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT