Entertainment

മേക്കപ്പും ബ്രാന്റഡ് വസ്ത്രങ്ങളും ഇല്ലാത്ത ഫോട്ടോകള്‍ മാത്രം; കാരണം വ്യക്തമാക്കി കനിഹ

മേക്കപ്പിന്റേയും ബ്രാന്റഡ് വസ്ത്രങ്ങളുടേയും അമിത ഭാരമില്ലാതെ കാഷ്യല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി തുറന്നു സംസാരിക്കുന്ന നടിയാണ് കനിഹ. ശരീരത്തെക്കുറിച്ചും സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുമെല്ലാം താരം ആരാധകരുമായി തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മേക്കപ്പിന്റേയും ബ്രാന്റഡ് വസ്ത്രങ്ങളുടേയും അമിത ഭാരമില്ലാതെ കാഷ്യല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. താന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അങ്ങനെതന്നെ സോഷ്യല്‍ മീഡിയയിലൂടെ കാണാനാണ് ആഗ്രഹിക്കുന്നത് എന്നാണ് താരം പറഞ്ഞത്.

അടുത്തിടെയായി എന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് ചോദ്യമുയര്‍ന്നു. മേക്കപ്പും മനോഹരമായ പശ്ചാത്തലവും ഇല്ലാതെ ബ്രാന്‍ഡഡ്, ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കാതെയുള്ള സാധാരണ ചിത്രങ്ങള്‍ എപ്പോഴും പങ്കുവെക്കുന്നത് എന്താണെന്ന്. ഇവിടെ നിങ്ങള്‍ യഥാര്‍ത്ഥ എന്നെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇങ്ങനെയാണ്. എന്റെ എല്ലാ അപൂര്‍ണതയും ഞാന്‍ അംഗീകരിക്കുന്നുണ്ട്. നിങ്ങളും ഇവ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഞാനെല്ലാത്ത ഒരു മുഖത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടോ? ഞാന്‍ എങ്ങനെയാണ് അങ്ങനെതന്നെ ഇരിക്കും. ഞാനായിരുന്നുകൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും പ്രോത്സാഹനമാകാന്‍ കഴിഞ്ഞാല്‍ അത് വലിയ വിജയമായി കാണുന്നു. - കനിഹ കുറിച്ചു.

ഷോര്‍ട്‌സും ബനിയനും ധരിച്ച് വീടിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം സിംപിള്‍ ലുക്കിലുള്ള നിരവധി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

Instagzam അല്ല, ഇന്‍സ്റ്റഗ്രാം തന്നെ; 10 വര്‍ഷത്തിടെ ആദ്യമായി ലോഗോ മാറ്റി പ്ലാറ്റ്‌ഫോം

പരസ്പര ബഹുമാനം നിലനിർത്തണം, മിതത്വം പാലിക്കണം; രാഹുലിന്റെ വിവാദ പരാമർശത്തിൽ വിദേശകാര്യമന്ത്രാലയം

ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍