Roopesh Peethambaran on Oru Mexican Aparatha ഫെയ്സ്ബുക്ക്
Entertainment

ആരാധിക്കുന്നത് മോദിയേയും കരുണാകരനേയും നായനാരേയും, രാഷ്ട്രീയ അജണ്ടയില്ല; പറഞ്ഞത് സത്യസന്ധമായി: രൂപേഷ് പീതാംബരന്‍

മെക്സിക്കന്‍ അപാരതയില്‍ ഉണ്ടായത് സത്യസന്ധമായിട്ടാണ് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരതയുടെ ഒറിജിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തെക്കുറിച്ചുള്ള നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ വെളിപ്പെടുത്തലോടെയാണ് വിവാദം ഉടലെടുക്കുന്നത്. കെ.എസ്.യുവിന്റെ യഥാര്‍ത്ഥ വിജയകഥ സിനിമയിലെത്തിയപ്പോള്‍ എസ്എഫ്‌ഐയുടേതാക്കിയെന്നാണ് രൂപേഷ് പറഞ്ഞത്. സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിനായി താന്‍ തന്നെയാണ് അങ്ങനൊരു മാറ്റം നിര്‍ദ്ദേശിച്ചതെന്നും രൂപേഷ് പറഞ്ഞു.

എന്നാല്‍ രൂപേഷിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളയുകയാണ് സംവിധായകന്‍ ടോം ഇമ്മട്ടി ചെയ്തത്. എഴുതുന്ന സമയം മുതല്‍ക്കു തന്നെ എസ്എഫ്‌ഐ കഥ തന്നെയായിരുന്നു ഒരു മെക്‌സിക്കന്‍ അപരാതയെന്നും രൂപേഷ് കള്ളം പറയുകയാണെന്നുമാണ് ടോം ഇമ്മട്ടി പറഞ്ഞത്. പിന്നാലെ ടോം ഇമ്മട്ടിയെ തള്ളിക്കൊണ്ട് ജിനോ ജോണ്‍ രംഗത്തെത്തി. ഒരു മെക്‌സിക്കന്‍ അപാരതയില്‍ അഭിനയിക്കുക കൂടി ചെയ്തിട്ടുള്ള തന്റെ ജീവിതകഥയാണ് ടോം ഇമ്മട്ടി സിനിമയാക്കിയതെന്നാണ് ജിനോ പറഞ്ഞത്.

മഹാരാജാസ് കോളേജിലെ കെ.എസ്.യു നേതാവായിരുന്നു ജിനോ. തന്റെ ജീവിതത്തില്‍ നടന്ന കഥ സിനിമയിലെത്തിയപ്പോള്‍ ടോം ഇമ്മട്ടി വാണിജ്യ വിജയത്തിനായി മാറ്റിയെന്നാണ് ജിനോ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ടോം ഇമ്മട്ടി തുടര്‍ച്ചയായി നിഷേധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രൂപേഷ് പീതാംബരന്‍. തനിക്ക് രാഷ്ട്രീയ അജണ്ടകളില്ലെന്നാണ് രൂപേഷ് പറയുന്നത്.

രാഷ്ട്രീയ അജണ്ടകളൊന്നുമില്ലാതെ മെക്‌സിക്കന്‍ അപാരതയില്‍ സംഭവിച്ച സത്യസന്ധമായി പറയുകയാണ് താന്‍ ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രൂപേഷ് പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്:

ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിന്റെ പാനലില്‍ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി (പ്രീഡിഗ്രി റെപ്പ്) വിജയിച്ചിട്ടുള്ളവനാണ്. മെക്‌സിക്കന്‍ അപാരതയില്‍ കെ.എസ്.യുകാരനായിട്ടും അഭിനയിച്ചിട്ടുണ്ട്.

പക്ഷെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ നിഷ്പക്ഷമാണ്. ഞാന്‍ ആരാധിക്കുന്ന നേതാക്കള്‍ ഇവരാണ്:

1. കെ. കരുണാകരന്‍ (Indian National Congress)

2. ഇ. കെ. നയനാര്‍ (Marxist)

3. അറ്റല്‍ ബിഹാരി വാജ്‌പേയി (Janata Party)

4. ജെ. ജയലളിത (AIADMK)

5. നരേന്ദ്ര മോദി (BJP)

അതിനാല്‍ പൊളിറ്റിക്കല്‍ അജണ്ട ഒന്നുമില്ലാതെ, മെക്സിക്കന്‍ അപാരതയില്‍ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് ഞാന്‍ പറഞ്ഞത്. ''പച്ചക്കള്ളം'' ഞാന്‍ പറഞ്ഞുവെന്ന് ടോം ഇമ്മട്ടി ആരോപിച്ചപ്പോള്‍ ഞാന്‍ പ്രതികരിച്ചു. എന്നാല്‍, ആ പ്രതികരണത്തിലൂടെ ജിനോ ജോണിന്റ സത്യം പുറത്തുവന്നതില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട് അഭിമാനമുണ്ട്.

സത്യമേവ ജയതേ.

Oru Mexican Aparatha issue: Roopesh Peethambaran says he has no political agenda. Reveals he is an admirer of Karunakarana, Nayanar and Narendra Modi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

SCROLL FOR NEXT