ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഹൊറർ സീരിസ് കാണാൻ ഇഷ്ടമാണോ? ഈ ആഴ്ച ഒടിടിയിലേക്ക് പോന്നോളൂ

സിനിമകൾക്കൊപ്പം സീരിസുകളും ഈ ആഴ്ച നിങ്ങളെ കാത്തിരിപ്പുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലെത്തുന്നത്. സിനിമകൾക്കൊപ്പം സീരിസുകളും ഈ ആഴ്ച നിങ്ങളെ കാത്തിരിപ്പുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയെന്ന് അറിയാം.

ദ് ലാസ്റ്റ് ഓഫ് അസ് സീസൺ 2

ദ് ലാസ്റ്റ് ഓഫ് അസ് സീസൺ 2

ജനപ്രിയ വിഡിയോ ഗെയിമിനെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന വെബ് സീരിസ് ആണിത്. സീരിസിന്റെ ആദ്യ സീസണിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഏപ്രിൽ 14 മുതൽ സീരിസ് സ്ട്രീമിങ് തുടങ്ങി. ഇം​ഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഖൗഫ്

Khauf

രജത് കപൂറും മോണിക്ക പൻവാറുമാണ് ഖൗഫ് എന്ന ഹൊറർ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പങ്കജ് കുമാറും സൂര്യ ബാലകൃഷ്ണനും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 18 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് ആസ്വദിക്കാം.

ദ് ഡയമണ്ട് ഹീസ്റ്റ്

ദ് ഡയമണ്ട് ഹീസ്റ്റ്

പ്രശസ്ത സംവിധായകൻ ഗെ റിച്ചിയാണ് ദ് ഡയമണ്ട് ഹീസ്റ്റ് നിർമിച്ചിരിക്കുന്നത്. അപൂർവമായ ഒരു വജ്രം കൊള്ളയടിക്കാൻ ശ്രമിക്കുന്നതും പിന്നാലെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ നീണ്ട ഒരു പരമ്പരയുമാണ് ദ് ഡയമണ്ട് ഹീസ്റ്റ് പറയുന്നത്. ഏപ്രിൽ 16 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് തുടങ്ങും.

ദ് ​ഗ്ലാസ് ഡോം

ദ് ​ഗ്ലാസ് ഡോം

ഒടിടി പ്രേക്ഷകർ കാത്തിരുന്ന സീരിസുകളിലൊന്നാണ് ദ് ​ഗ്ലാസ് ഡോം. ഒരു ന​ഗരത്തിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതാകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സീരിസിന്റെ ഇതിവൃത്തം. ഏപ്രിൽ 16 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും.

ലോ​ഗൗട്ട്

ലോ​ഗൗട്ട്

നടൻ ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാന്റെ അരങ്ങേറ്റ ചിത്രമാണ് ലോ​ഗൗട്ട്. യുവാക്കൾക്കിടയിലെ അമിത ഫോൺ ഉപയോ​ഗവും അതുമൂലം അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയും ചുറ്റിപ്പറ്റിയാണ് ലോ​ഗൗട്ട് ഒരുക്കിയിരിക്കുന്നത്. അമിത് ഗൊലാനി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീ 5 ലൂടെ ഏപ്രിൽ 18 മുതൽ സീരിസ് സ്ട്രീമിങ് തുടങ്ങും.

ഇസ്താംബുൾ എൻസൈക്ലോപീഡിയ

ഇസ്താംബുൾ എൻസൈക്ലോപീഡിയ

സൗഹൃദം, ബന്ധങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന സീരിസ് ആണ് ഇസ്താംബുൾ എൻസൈക്ലോപീഡിയ. ഏപ്രിൽ 17 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീമിങ് തുടങ്ങും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT