Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

ത്രില്ലർ മുതൽ കോമഡി വരെ; ഈ വാരാന്ത്യം ഒടിടിയിലെത്തുന്ന ചിത്രങ്ങൾ

ആട് 3, വാഴ 2 തുടങ്ങി മലയാളത്തിൽ വമ്പൻ ഹിറ്റുകളും അടുത്തിടെ ഉണ്ടായി.

Author : സമകാലിക മലയാളം ഡെസ്ക്

ഈസ്റ്റ‍ർ, വിഷു ആഘോഷങ്ങളുടെ ആരവങ്ങളിലേക്ക് എല്ലാവരും കടന്നിരിക്കുകയാണല്ലേ. ആട് 3, വാഴ 2 തുടങ്ങി മലയാളത്തിൽ വമ്പൻ ഹിറ്റുകളും അടുത്തിടെ ഉണ്ടായി. ഒടിടിയിലും ഈ വാരാന്ത്യം നിരവധി സിനിമകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

തായ്‌കിഴവി

Thaai Kizhavi

രാധിക ശരത്കുമാർ കേന്ദ്ര കഥാപാത്രമായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് 'തായ്‌കിഴവി'. നടൻ ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഇന്ത്യയിൽ നിന്ന് മൊത്തം 61 കോടിയാണ് ചിത്രം നേടിയത്. ഏപ്രിൽ 10 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും സിനിമ കാണാനാകും.

ആശകൾ ആയിരം

Ashakal Aayiram

ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തിയ ചിത്രമാണ് 'ആശകൾ ആയിരം'. ജി പ്രജിത് സംവിധാനം ചെയ്ത ചിത്രവും ഈ മാസം തന്നെ ഒടിടിയിലെത്തും. സീ 5 മലയാളത്തിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ആശ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേഷ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസ് ഇതുവരെ പുറത്തുവന്നിട്ടില്ല.

ഷാഡോ പ്ലേ

Shadow Play

ക്രൈം ത്രില്ലർ ഇഷ്ടപ്പെടുന്നവർക്കുള്ള മികച്ച ഇൻവസ്റ്റിഗേഷൻ സീരിസ് ആണ് ഷാഡോ പ്ലേ. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ജയിൻ ആൻഡ്രൂസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഷാഡോ പ്ലേ ' മൂന്ന് എപ്പിസോഡുകളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെ ഏപ്രിൽ അഞ്ചിന് സീരിസ് സ്ട്രീമിങ് ആരംഭിക്കും.

കാക്കി സർക്കസ്

Kaakee Circus

തമിഴ്, മലയാളം ഭാഷകളിലായി സീ 5 ഒരുക്കുന്ന ഒറിജിനൽ സീരിസ് ആണ് കാക്കി സർക്കസ്. അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന സീരിസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 10 മുതൽ സീരിസ് സ്ട്രീമിങ് ആരംഭിക്കും. 'വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഏഴ് എപ്പിസോഡ് സീരിസ്, ഇപ്പോൾ ‘കാക്കി സർക്കസ്’ എന്ന പേരിലാണ് എത്തുന്നത്. മുനിഷ്കാന്ത്, സുഭാഷ് സെൽവം, രാജേഷ് മാധവൻ, ഗൗതമി നായർ, അമൃത, അബ്ദുൾ ലീ, വിൻസു റേച്ചൽ, രാകേഷ് ഉഷാർ, സാവിത്രി, മരുതുപാണ്ടിയൻ, ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരിസിൽ അണിനിരക്കുന്നു.

വധ് 2

Vadh 2

ജസ്പാൽ സിങ് സന്ധു രചനയും സംവിധാനവും നിർവ്വഹിച്ച ക്രൈം ത്രില്ലർ ചിത്രമാണ് വധ് 2. സഞ്ജയ് മിശ്രയും നീന ഗുപ്തയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. യോ​ഗിത ബിഹാനി, അക്ഷയ് ധോ​ഗ്ര, ശില്പ ശുക്ല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.

മൃത്യുഞ്ജയ്

Mrithyunjay

ശ്രീവിഷ്ണു നായകനായെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് മൃത്യുഞ്ജയ്. മാർച്ച് 6 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഹുസൈൻ ഷാ കിരൺ സംവിധാനം ചെയ്ത മൃത്യുഞ്ജയ് ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഹിന്ദി, തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിൽ ചിത്രം കാണാനാകും. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്, മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

തലയണ വൃത്തിയാക്കാനും സുഗന്ധമുള്ളതാക്കാനും ചില ബേക്കിങ് സോഡ ടിപ്സ്

ഒച്ചോവ ചരിത്രത്തിലെ ആദ്യ ​ഗോൾ കീപ്പർ! റെക്കോർ‍ഡിൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾ‍ഡ‍ോയ്ക്കും ഒപ്പം

ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

'ആദ്യം സ്വയം പൂർണരാകൂ, എന്നിട്ട് ഒരു റിലേഷൻഷിപ്പിലേക്ക് കടക്കൂ'; ആരാധകരോട് സാമന്ത