നയൻതാര instagram
Entertainment

'ഈ ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക്, നിങ്ങളാണ് ഞങ്ങളുടെ എല്ലാം'; വിഘ്നേഷിന് ആശംസയുമായി നയൻതാര

ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അപ്പാ

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് വിഘ്നേഷ് ശിവനും നയൻതാരയും. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള എല്ലാ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് നയൻതാര പങ്കുവച്ചിരിക്കുന്ന ഒരു വിഡിയോയാണിപ്പോൾ ആരാധകരേറ്റെടുത്തിരിക്കുന്നത്.

ഉയിരും ഉലകും വിഘ്നേഷുമുള്ള ഒരു ക്യൂട്ട് വിഡിയോയാണ് നയൻതാര പങ്കുവച്ചത്. ഈ ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്സ് ഡേ. ഞങ്ങളുടെ ലോകം മുഴുവൻ നിങ്ങളെ ചുറ്റിപ്പറ്റിയാണ്. നിങ്ങളാണ് ഞങ്ങളുടെ എല്ലാം. ഞങ്ങളോടുള്ള നിങ്ങളുടെ നിരുപാധികമായ സ്നേഹം, നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നതെല്ലാം അർഥവത്താക്കുന്നു.

നിങ്ങളുടേതാകാൻ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്. ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അപ്പാ... ഉയിർ, ഉലക് - എന്നാണ് ഹൃദ്യമായ വിഡിയോ പങ്കുവച്ച് നയൻതാര കുറിച്ചിരിക്കുന്നത്. എൻ്റെ ജീവിതത്തിലെ എല്ലാ സന്തോഷത്തിനും കാരണം എൻ്റെ ലോകമായ ഈ രണ്ട് കുട്ടികളാണ്, ഞാൻ അവരെ വളരെയധികം സ്നേഹിക്കുന്നു - എന്നാണ് വിഘ്‌നേഷ് ശിവൻ വിഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എൽഐസി എന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രദീപ് ആൻ്റണിയും എസ് ജെ സൂര്യയും ചിത്രത്തിലുണ്ട്. ചിത്രീകരണം ഏകദേശം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT