Entertainment

നേഹ ആ പാട്ടില്‍ എഴുതിയത് ജീവിതത്തില്‍ സംഭവിക്കുമെന്ന് കരുതിയില്ല, ഞങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്; പ്രണയനാളുകളെക്കുറിച്ച് താരദമ്പതികള്‍ 

ഒന്നിച്ച് ആദ്യമായി പ്രവര്‍ത്തിച്ച മ്യൂസിക് വിഡിയോയുടെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിരക്കുകള്‍ അവസാനിപ്പിച്ച് ഹണിമൂണ്‍ ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഗായിക നേഹ കക്കറും ഗായകന്‍ രോഹന്‍പ്രീത് സിങ്ങും. ഇതിനിടയില്‍ ഇരുവരുടെയും പ്രണയകഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒന്നിച്ച് ആദ്യമായി പ്രവര്‍ത്തിച്ച മ്യൂസിക് വിഡിയോയുടെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത്. 

"നേഹ ആ ഗാനത്തിനായി എഴുതിയ വരികള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്റെ ജീവിതത്തില്‍ ഏറ്റവും നല്ല മാറ്റമായി ആ കൂടിക്കാഴ്ച സംഭവിച്ചു", രോഹന്‍ പറഞ്ഞു. 

രോഹനെ കണ്ട് അധികം താമസിയാതെ തന്നെ ഇതാണ് ആള് എന്ന ചിന്ത മനസ്സില്‍ രൂപപ്പെട്ടു എന്നാണ് നേഹ പറയുന്നത്. സെറ്റിലെ മറ്റ് ആളുകളോടുള്ള രോഹന്റെ പെരുമാറ്റമേണ് നേഹയെ ഏറെ ആകര്‍ഷിച്ചത്. വളരെ ശക്തമായ ഒരു ആകര്‍ഷണമാണ് തനിക്ക് രോഹനോട് തോന്നിയതെന്ന് നേഹ സമ്മതിക്കുന്നു. ആദ്യ കാഴ്ചയില്‍ തന്നെ തങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചെന്ന് (ലവ് അറ്റ് ഫസ്റ്റ് സൈറ്റ്) രോഹന്‍ പറയുന്നു. 

താന്‍ കണ്ടതില്‍ ഏറ്റവും എളിമയുള്ള വ്യക്തിയാണ് നേഹയെന്നും ഒടുവില്‍ ധൈര്യം സംഭരിച്ച് പ്രണയം തുറന്നുപറയുകയായിരുന്നെന്നും രോഹന്‍ ഓര്‍ത്തെടുത്തു. എന്റെ പ്രണയാഭ്യര്‍ത്ഥന നേഹ അംഗീകരിച്ചു, താരദമ്പതികളുടെ സംഗീത് മെഹന്ദി ചടങ്ങുകളുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത അനിത ഡോങ്‌റെയുടെ പേജിലാണ് പ്രണയനാളുകളെക്കുറിച്ച് ഇവര്‍ മനസ്സുതുറന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT