A R Rahman, Ouseppachan ഇൻസ്റ്റ​ഗ്രാം
Entertainment

'ഇളയരാജയ്ക്ക് ശേഷം ഇനി ആര് ? ദിലീപ് വരും, നോക്കിക്കോ എന്ന് ഞാൻ പറഞ്ഞു'; റഹ്മാനെക്കുറിച്ച് ഔസേപ്പച്ചൻ

കാരണം അത്രയും അൾട്ടിമേറ്റ് ആയിട്ടുള്ള സാധനങ്ങളാണ് കേൾക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സം​ഗീത സംവിധായകൻ എആർ റഹ്മാനെക്കുറിച്ച് പ്രവചിച്ച ഒരേയൊരു വ്യക്തി താനാണെന്ന് ഔസേപ്പച്ചൻ. താൻ അങ്ങനെ പറഞ്ഞതിന്റെ കാരണവും ഔസേപ്പച്ചൻ വെളിപ്പെടുത്തി. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എആർ റഹ്മാനെക്കുറിച്ച് പ്രവചിച്ച ഒറ്റ വ്യക്തി ഞാനാണ്.

തമിഴ്നാട്ടിൽ നമ്മൾ റെക്കോർഡിങ്ങിനിടെ സം​ഗീത സംവിധായകർ ചായ കുടിക്കാൻ വരുമല്ലോ. ഇളയരാജ കത്തി നിൽക്കുന്ന സമയമാണ് അപ്പോൾ. അദ്ദേഹം കത്തി കൊണ്ടേ ഇരിക്കുകയാണ്. സൂര്യൻ അസ്തമിച്ചാലും, എല്ലാ ദിവസവും വീണ്ടും വരും എന്ന് പറയുന്നപോലെ. അപ്പോൾ ഞങ്ങളിങ്ങനെ പറഞ്ഞു, എംഎസ്‌വിയുടെ സമയത്ത്, അതായത് എന്റെയൊക്കെ അച്ഛന്റെ പ്രായമുള്ള ആളുകളുടെ സമയത്ത് മുറുക്കാനൊക്കെ ചവച്ച്, അവർ പറയുന്ന ഒരു ഡയലോ​ഗ് ഞങ്ങൾ പറയും.

'എംഎസ് വിശ്വനാഥന് ശേഷം തമിഴ് ഇൻഡസ്ട്രി പോയി, പാട്ട് നശിക്കും' എന്നാണ് അവർ പറയുക. തമിഴ്നാട്ടിലെ സം​ഗീത സംവിധായകർക്കിടയിൽ അങ്ങനെയൊരു സംസാരമുണ്ടായിരുന്നു. അവിടെയാണ് ഇളയരാജ കയറി വരുന്നത്. അപ്പോൾ ഇളയരാജ ഇങ്ങനെ കത്തി നിൽക്കുന്നു. ആ സമയത്താണ് ഞങ്ങളെല്ലാവരും കൂടി കൂട്ടം കൂടിയിരുന്ന പറയുന്നത്, ഇളയരാജയ്ക്ക് ശേഷം ഇനി ആരായിരിക്കും ? എന്ന്.

കാരണം അത്രയും അൾട്ടിമേറ്റ് ആയിട്ടുള്ള സാധനങ്ങളാണ് കേൾക്കുന്നത്. വ്യത്യസ്തമായിട്ടുള്ള അന്നത്തെ പുതുമയുള്ള സംഭവമായിരുന്നു. ഇപ്പോൾ അത് പഴമയാണ്. അന്നത് ബ്രാൻഡ് ന്യൂ ട്രെൻഡ് ആണത്. അത് കേട്ടുകൊണ്ടിരിക്കുമ്പോഴാണ് എല്ലാവരും ചോദിക്കുന്നത്, ഇനി ഇതിന്റെ അപ്പുറത്തേക്ക് ആര് വരും ?.

അപ്പോൾ ഞാൻ പറഞ്ഞു, ഒരാൾ വരും. ആരാ എന്നായി അവർ. ദിലീപ് വരും, നീ നോക്കിക്കോ എന്ന് പറഞ്ഞ് ബെറ്റ് വച്ച് ഞാൻ. അതുകഴിഞ്ഞ് ഒരു ഒന്നൊന്നര വർഷം കഴിഞ്ഞപ്പോൾ ദേ വരുന്നു റോജ. ഞാനത് പറയുമ്പോൾ, അവർക്ക് എതിർക്കാൻ പറ്റുന്നില്ല. കാരണം ഈ ദിലീപ് എന്നു പറയുന്നയാൾ അന്ന് കീബോർഡ് വായിക്കുന്നതിൽ നമ്പർ വൺ ആണ്.

അത് മാത്രമല്ല, അതിൽ കമ്പ്യൂട്ടറും ഭയങ്കരമായിട്ട് ഉപയോ​ഗിക്കുന്നുണ്ട്. അപ്പോൾ അതൊരു പുതിയ സാധനമാണ്. ഇളയരാജ പോലും ദിലീപിന് വേണ്ടി കാത്തിരിക്കും, റെക്കോർഡിങ്ങിന്. ദിലീപ് താമസിച്ചേ വരുകയുള്ളൂ. അദ്ദേഹം രാത്രി മുഴുവനുമിരുന്ന് ടിവിയും ഇന്റർനെറ്റുമൊക്കെ കണ്ടിട്ട് എഴുന്നേൽക്കാൻ വൈകും.

ഏഴ് മണിക്ക് റെക്കോർഡിങ് ആണെങ്കിൽ 10 മണിക്കേ വരൂ, 9 മണിയുടെ റെക്കോർഡിങ് ആണെങ്കിൽ 12 മണിക്കേ വരൂ. അങ്ങനെയൊക്കെയാണ്. അങ്ങനെയായിരുന്നിട്ട് പോലും ഇളയരാജ അദ്ദേഹത്തെ കൂടെ കൂട്ടാനാണ് ശ്രമിച്ചത്. അല്ലെങ്കിൽ അങ്ങോട്ടൊന്നും കടക്കാൻ പറ്റില്ല. അത്രമാത്രം അദ്ദേഹത്തിന്റെ കഴിവിനെ ഇളയരാജ മാനിക്കുന്നുണ്ട് അന്ന്". - ഔസേപ്പച്ചൻ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Ouseppachan talks about A R Rahman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'

ഭക്ഷണം കഴിച്ച ഉടൻ കിടക്കാറുണ്ടോ? ദഹനത്തെ എങ്ങനെ ബാധിക്കും?

മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ വയോധിക മരിച്ചു

പലിശയായി മാത്രം രണ്ടുലക്ഷത്തിലധികം സമ്പാദിക്കാം; ഇങ്ങനെ നിക്ഷേപിക്കൂ!, വേറിട്ട തന്ത്രം