കാളി വെങ്കട്ട്/ ഫേയ്സ്ബുക്ക് 
Entertainment

ഓക്സിജൻ ലെവൽ 84 എത്തി, ആശുപത്രിയിലെത്തിയപ്പോൾ കിടക്കയില്ല; 22 ദിവസം വീട്ടിൽ, കോവിഡ് അനുഭവവുമായി കാളി; വിഡിയോ

കോവിഡ് ബാധിച്ച് ഓക്സിജൻ 84ൽ എത്തി ആശുപത്രിയിൽ എത്തിയിട്ടും അഡ്മിറ്റാവാൻ കിടക്കയുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

മിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ കോവിഡ് വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കിക്കൊണ്ട് നടൻ കാളി  വെങ്കട്ട് പങ്കുവെച്ച വിഡിയോ ആണ് ചർച്ചയാവുന്നത്. കോവിഡ് ബാധിച്ച് ഓക്സിജൻ 84ൽ എത്തി ആശുപത്രിയിൽ എത്തിയിട്ടും അഡ്മിറ്റാവാൻ കിടക്കയുണ്ടായിരുന്നില്ല എന്നാണ് താരം പറയുന്നത്. തുടർന്ന് 22 ദിവസം വീട്ടിലാണ് തുടർന്നതെന്നും വ്യക്തമാക്കി. സുഹൃത്തായ ഡോക്ടറിന്റെ നിർദേശപ്രകാരം മരുന്നു കഴിച്ചെന്നും കാളി വെങ്കട്ട് കൂട്ടിച്ചേർത്തു. 

കാളി വെങ്കട്ടിന്റെ വാക്കുകൾ 

ഇങ്ങനെയൊരു വിഡിയോ ചെയ്യണോ എന്ന ആശങ്ക എന്നിലുണ്ടായിരുന്നു. നടനും സുഹൃത്തുമായ രമേശ് തിലക് ആണ് എന്റെ അനുഭവങ്ങൾ വിഡിയോയിലൂടെ ലോകത്തിനെ അറിയിക്കൂ എന്ന് നിർബന്ധിച്ചത്. കോവിഡ് രണ്ടാം തരംഗത്തിൽ ഞാനും വീണുപോയി. കഴിഞ്ഞ 22 ദിവസങ്ങളിൽ എനിക്ക് എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഒരുതവണ ഓക്സിജൻ ലെവൽ 94 എത്തിയിരുന്നു. എന്നാൽ അപ്പോഴൊന്നും ആശുപത്രിയിൽ പോകുന്ന കാര്യം ചിന്തിച്ചില്ല. 84 എത്തിയപ്പോൾ കാര്യങ്ങൾ വഷളായി. അഡ്മിറ്റാകാൻ ആശുപത്രിയിലേയ്ക്ക് ചെന്നപ്പോൾ അവിടെ കിടക്കയുമില്ല. എന്റെ സുഹൃത്ത് ഒരു ഡോക്ടർ ഉണ്ട്. അദ്ദേഹമാണ് രോഗം ബാധിച്ചപ്പോൾ മുതൽ എന്നെ സഹായിച്ചുകൊണ്ടിരുന്നത്.

ആശുപത്രി ഇല്ലാതായ സാഹചര്യത്തിലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. മരുന്നുകൾ കഴിച്ചു. അങ്ങനെയാണ് ഇതിൽ നിന്നും രക്ഷപ്പെട്ടത്. ഇതിൽ നിന്നും എന്റെ അനുഭവം ഞാൻ പറയാം. ഇത് വരാതിരിക്കാൻ നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വന്നു കഴിഞ്ഞാൽ പേടിക്കരുത്. മനോബലം ഉണ്ടാകണം. രോഗം വന്നു എന്നോർത്ത് വിഷമിച്ച് ഇരിക്കരുത്. ഡോക്ടർമാെര ബന്ധപ്പെടുക, അവർ പറയുന്ന മരുന്ന് കഴിക്കുക.’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന നിയന്ത്രണ സ്വിച്ച് തകരാറിലായി; ലണ്ടന്‍-ബംഗളൂരു എയര്‍ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം, ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

നിളാ തീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നത് സാംസ്‌കാരിക നവോത്ഥാനം; ആശംസകളുമായി ശശി തരൂര്‍

പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത

കെ ഡിസ്കിൽ പേഴ്സണാലിറ്റി ഡെവലപ്മെ​ന്റ് പ്രൊഫഷണലുകളെ നിയമിക്കുന്നു, ബിരുദമുള്ളവർക്ക് അവസരം; ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം

SCROLL FOR NEXT