Shahrukh Khan and Pankaj Kapur 
Entertainment

'അന്ന് ഞങ്ങള്‍ക്ക് ചായയും സമൂസയും വിറ്റ 10 വയസുകാരന്‍, അവന്‍ വളര്‍ന്ന് ഷാരൂഖ് ഖാന്‍ ആയി'; ഓര്‍മ പങ്കിട്ട് പങ്കജ് കപൂര്‍

അവരെ കണ്ടാണ് ഞാന്‍ നടനാകണം എന്ന് ആഗ്രഹിച്ചത്. ഇന്ന് അവരെ കാണാറില്ലെങ്കിലും അവരെല്ലാമാണ് എന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍. ഒരിടവേളയ്ക്ക് ശേഷം തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് വമ്പന്‍ തിരിച്ചുവരവ് നടത്തിയ ഷാരൂഖ് ഖാനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും പോയ വര്‍ഷമെത്തി. മകള്‍ സുഹാന ഖാനൊപ്പം അഭിനയിക്കുന്ന കിങ് ആണ് ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ.

സിനിമയില്‍ വേരുകളില്ലാതെ മുംബൈയിലെത്തിയ ഡല്‍ഹിക്കാരന്‍ പയ്യനില്‍ നിന്നും ബോളിവുഡിന്റെ കിങ് ഖാനിലേക്കുള്ള ഷാരൂഖ് ഖാന്റെ വളര്‍ച്ച സമാനതകളില്ലാത്തതാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള നടന്‍ മുതിര്‍ന്ന നടന്‍ പങ്കജ് കപൂറിന്റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പത്ത് വയസുകാരന്‍ ഷാരൂഖ് ഖാനെ പതിവായി കാണാറുണ്ടായിരുന്നു എന്നാണ് പങ്കജ് കപൂര്‍ പറയുന്നത്. അന്ന് കാന്റീനില്‍ തങ്ങള്‍ക്ക് ചായ വിളമ്പിയിരുന്നത് പത്ത് വയസുകാരന്‍ ഷാരൂഖ് ഖാന്‍ ആയിരുന്നുവെന്നാണ് പങ്കജ് കപൂര്‍ പറയുന്നത്. ''അന്ന് സമൂസയും ചായയും വിളമ്പിയിരുന്നത് മറ്റാരുമല്ല, ഷാരൂഖ് ഖാന്‍ എന്ന കൊച്ചുപയ്യനായിരുന്നു. അന്നവന് പത്ത് വയസായിരുന്നു'' എന്നാണ് പങ്കജ് കപൂര്‍ പറയുന്നത്.

''അദ്ദേഹത്തിന്റെ അച്ഛനോ അമ്മാവനോ ആയിരുന്നു അന്ന് കാന്റീന്‍ നടത്തിയിരുന്നത്'' എന്നും പങ്കജ് കപൂര്‍ ഓര്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍ നടനാവുകയും ബോളിവുഡിലെത്തുകയും ചെയ്തു. പിന്നീട് രാം ജാനെ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും പങ്കജ് കപൂറും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.

ഷാരൂഖ് ഖാന്റ അച്ഛന്‍ മിര്‍ താജ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ ഖാതിര്‍ എന്നൊരു റസ്‌റ്റോറന്റ് നടത്തിയിരുന്നു. 1981 ല്‍ അച്ഛന്‍ മരിച്ച ശേഷം 1990 വരെ അമ്മ ലതീഫ് ഫാത്തിമ ഖാന്‍ ആയിരുന്നു ഖാതിര്‍ നടത്തിയിരുന്നത്. പ്രധാന ബിസിനസ് ഖാതിര്‍ റസ്‌റ്റോറന്റായിരുന്നുവെങ്കിലും ഷാരൂഖ് ഖാന്റെ അച്ഛന്‍ അതേ സമയം തന്നെ എന്‍എസ്ഡിയില്‍ കാന്റിനും നടത്തിയിരുന്നു. അക്കാലത്ത് അച്ഛനൊപ്പം താന്‍ പതിവായി അവിടെ പോകാറുണ്ടായിരുന്നുവെന്ന് ഷാരൂഖും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

''ഞാനൊരു കൊച്ചു കുട്ടിയായിരിക്കെ, എന്റെ കുട്ടിക്കാലമത്രയും ഞാന്‍ ചെലവിട്ടത് അവിടെയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളുടെ മടിയിലും, അവര്‍ക്കിടയിലൂടെ നടന്നുമാണ് എന്റെ കുട്ടിക്കാലം ഞാന്‍ ചെലവിട്ടത്'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. പങ്കജ് കപൂര്‍ മാത്രമല്ല, രഘുബീര്‍ യാദവ്, രാജ് ബബ്ബര്‍, നാദിറ ബബ്ബര്‍, നസറുദ്ദീന്‍ ഷാ, അനുപം ഖേര്‍ തുടങ്ങിയവരെയെല്ലാം ഷാരൂഖ് അക്കാലത്താണ് കാണുന്നത്. അവരെല്ലാം പിന്നീട് ഷാരൂഖ് ഖാന്‍ ചിത്രങ്ങളുടെ ഭാഗവാകയും ചെയ്തു.

''ഞാന്‍ അവരുടെയെല്ലാം നാടകങ്ങള്‍ കണ്ടിട്ടുണ്ട്. മാസങ്ങളോളം അവര്‍ റിഹേഴ്‌സല്‍ കണ്ടിട്ടുണ്ട്. അവരെ കണ്ടാണ് ഞാന്‍ നടനാകണം എന്ന് ആഗ്രഹിച്ചത്. ഇന്ന് അവരെ അധികം കാണാറില്ലെങ്കിലും അവരെല്ലാമാണ് എന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത്'' എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിട്ടുണ്ട്.

Pankaj Kapur recalls 10 years old Shahrukh Khan selling chai and samosas to them in NSD.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു

10 വര്‍ഷത്തിനിടെ പടിയിറങ്ങുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി; സ്റ്റാര്‍മര്‍ രാജിവച്ചത് എന്തുകൊണ്ട്?

ഡിഎച്ച്എസ് അധികാര തർക്കത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി; ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു

തമിഴ്‌നാട്ടില്‍ നിങ്ങള്‍ വീണത് ചളിക്കുണ്ടിലാണോ?; രാജസ്ഥാനില്‍ ഒരു സീറ്റ് കിട്ടിയത് കോണ്‍ഗ്രസിന്റെ പിന്തുണയില്‍; മറുപടിയുമായി ജി സുധാകരന്‍

'ഹൈഡ്രേഷൻ ഇടവേള കടുപ്പം തന്നെ... കളി കുളമാക്കും'