സുരേഷ് ​ഗോപിയും ​ഗോകുലും/ ഫേയ്സ്ബുക്ക് 
Entertainment

പാപ്പനും മൈക്കിളും; മകന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി സുരേഷ് ​ഗോപി

സുരേഷ് ​ഗോപിയും മകൻ ​ഗോകുലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

സുരേഷ് ​ഗോപിയെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പൻ. ഏറെക്കാലത്തിനു ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുകയാണ് ചിത്രത്തിൽ. അതിനൊപ്പം മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരേഷ് ​ഗോപിയും മകൻ ​ഗോകുലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോൾ ഇതാ ചിത്രത്തിലെ മകന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് സുരേഷ് ​ഗോപി. 

മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന എബ്രഹാം മാത്തന്‍ ആയാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. മൈക്കിള്‍ എന്നാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കയ്യിലൊരു സി​ഗരറ്റും ​ഗ്ലാസും പിടിച്ചു നിൽക്കുകയാണ് സുരേഷ്​ഗോപി. കൂടെ അച്ഛനെ നോക്കി ചിരിച്ചു നിൽക്കുന്ന ​ഗോകുലിനേയും കാണാം. പുകവലി ആരോ​ഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പും താരം ചേർത്തിട്ടുണ്ട്. 

 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. 'പൊറിഞ്ചു മറിയം ജോസി'ന്‍റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ്. മാത്യൂസ് പാപ്പന്‍റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ളയാണ് എത്തുന്നത്. പാപ്പന്‍റെ ഭാര്യയായി എത്തുന്നത് നൈല ഉഷയാണ്. സണ്ണി വെയ്‍ന്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനിന്‍റേതാണ് രചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT