പരേഷ് റാവല്‍/ ട്വിറ്റർ 
Entertainment

'തെറ്റിദ്ധരിക്കരുത്, രാവിലെ 7 വരെ ഉറങ്ങിപ്പോയതാണ്'; മരണവാര്‍ത്തയോട് പ്രതികരിച്ച് പരേഷ് റാവല്‍

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പരേഷ് റാവല്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മരിച്ചു എന്നായിരുന്നു വാര്‍ത്ത

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകളും നിറയുകയാണ്. ഇതിനോടകം നിരവധി സെലിബ്രിറ്റികളുടെയാണ് വ്യാജ മരണവാര്‍ത്തകള്‍ എത്തിയത്. ഇപ്പോള്‍ തന്റെ മരണവാര്‍ത്തയോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ പരേഷ് റാവല്‍.

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പരേഷ് റാവല്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മരിച്ചു എന്നായിരുന്നു വാര്‍ത്ത. ഇത് പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരണം കുറിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമിക്കണം, രാവിലെ ഏഴു മണിവരെ ഞാന്‍ ഉറങ്ങിപ്പോയതാണ്- എന്നായിരുന്നു പരേഷിന്റെ കുറിപ്പ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പരേഷ് റാവലിന് കോവിഡ് പോസിറ്റീവായത്. 

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ട്വീറ്റ്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തുന്നത്. ഈ വാര്‍ത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. നേരത്തെ സീരിയല്‍ താരം മുകേഷ് ഖന്നയ്‌ക്കെതിരെയും വ്യാജ വാര്‍ത്ത പുറത്തുവന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT