Parvathy Ayyapadas 
Entertainment

'10 ദിവസം കഴിഞ്ഞപ്പോള്‍ പനിയാണെന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്തു പോയി'; പ്രണയകഥ പങ്കുവച്ച് പാര്‍വതി അയ്യപ്പദാസ്

സൂപ്പര്‍ ശരണ്യയിലൂടെയാണ് പാര്‍വതി സിനിമയിലേക്ക് കടന്നു വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോക്‌സ് ഓഫീസില്‍ സമനാതകളില്ലാത്ത കുതിപ്പ് തുടരുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. 250 കോടി എന്ന മാന്ത്രിക നമ്പറിലേക്ക് അടുക്കുകയാണ് കളക്ഷന്‍. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അസാധ്യ റിപ്പീറ്റ് വാല്യുവുള്ള ചിത്രമെന്നാണ് ബെത്‌ലേഹമിനെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.

ചിത്രത്തിലെ രംഗങ്ങളും കഥാപാത്രങ്ങളുമെല്ലാം ആരാധകരുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചെയ്ത സോള്‍മേറ്റ്‌സ് ഒരു സാത്തുക്കുടി പ്രണയം എന്ന ഹ്രസ്വ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളായ സായൂജ്യയും നന്ദന്‍ ജിയുമാണ് ഹ്രസ്വചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

ടിക് ടോക്കിലൂടെ ശ്രദ്ധ നേടി, പിന്നീട് സിനിമയിലും ടെലിവിഷന്‍ പരമ്പരയിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ പാര്‍വതി അയ്യപ്പദാസാണ് സായൂജ്യയെ അവതരിപ്പിക്കുന്നത്. ബെത്‌ലഹേമിലേയും സോള്‍മേറ്റ്‌സിലേയും പാര്‍വതിയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്. സോള്‍മേറ്റ്‌സിലേത് പോലൊരു തകര്‍ന്ന പ്രണയകഥ തനിക്കും ഉണ്ടെന്നാണ് പാര്‍വതി പറയുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി ആ അനുഭവം പങ്കുവെക്കുന്നുണ്ട്.

''പണ്ട് ടിക് ടോക്ക് ചെയ്തിരുന്ന സമയത്ത് ഒരു പ്രേമമുണ്ടായിരുന്നു. ആ പ്രേമം പത്ത് ദിവസം കഴിഞ്ഞിട്ട് പനിയാണെന്ന് പറഞ്ഞ് എന്നെ തേച്ചിട്ട് പോയി. പത്ത് ദിവസം പുള്ളിയുടെ വിവരമൊന്നും ഉണ്ടായിരുന്നില്ല. അനക്കമൊന്നും കാണാത്തതിനാല്‍ ഞാന്‍ തിരക്കിയപ്പോള്‍ പനിയാണെന്ന് പറഞ്ഞിട്ട് ബ്ലോക്ക് ചെയ്തിട്ട് പോയി. എനിക്കത് ഇപ്പോഴും മനസിലായിട്ടില്ല'' എന്നാണ് പാര്‍വതി പറയുന്നത്. എന്നെങ്കിലും കാണുമ്പോള്‍ ചോദിക്കണമെന്നും പാര്‍വതി പറയുന്നു.

ഗിരീഷ് എഡിയുടെ സൂപ്പര്‍ ശരണ്യയിലൂടെയാണ് പാര്‍വതി സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് ഉപ്പും മുളകും എന്ന ജനപ്രീയ പരമ്പരയില്‍ അഭിനയിച്ചു. തുടര്‍ന്ന് നിരവധി സിനിമകളുടേയും മറ്റും ഭാഗമായി. ബെത്‌ലേഹം കുടുംബ യൂണിറ്റിലും കയ്യടി നേടാന്‍ പാര്‍വതിയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ബോക്‌സ് ഓഫീസില്‍ 230 കോടി എന്ന നമ്പര്‍ പിന്നിട്ടിരിക്കുകയാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും തിയേറ്ററുകള്‍ നിറയ്ക്കുന്നുണ്ട്.

Parvathy Ayyapadas recalls her 10 days love story. He blocked her saying he got fever.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരിൽ വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം

3 മിനിറ്റിൽ ഇസാക്കിന്റെ ഇരട്ട ​ഗോൾ! പ്രീമിയർലീ​ഗിൽ ലിവർപൂളിന് ആദ്യ ജയം

തൃശൂരിൽ വൻ വാഹനാപകടം; 8 പേർക്ക് ദാരുണാന്ത്യം, കാലവർഷം 'ചതിച്ചു ആശാനെ'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

തൃശൂര്‍ പൂരം വെടിക്കെട്ട് വടക്കുനാഥ ക്ഷേത്രത്തിന് ഭീഷണിയോ? പരിശോധിക്കാന്‍ ഹൈക്കോടതി

വേറിട്ട ലുക്കില്‍ വിജയരാഘവന്‍; ഓട്ടം തുള്ളലിലെ രണ്ടാമത്തെ ഗാനം; പുറത്ത് വിട്ടത് മഞ്ജു വാര്യർ