Parvathy  ഇന്‍സ്റ്റഗ്രാം
Entertainment

'കുഞ്ഞുങ്ങളെ ദത്തെടുത്തേക്കാം, പേര് ടാറ്റു ചെയ്തിട്ടുണ്ട്'; എഗ് ഫ്രീസ് ചെയ്തിട്ടുണ്ടോ? മറുപടിയുമായി പാര്‍വതി

നടി സുസ്മിത സെന്‍ ആണ് തന്റെ പ്രചോദനമെന്നാണ് പാര്‍വതി പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പാര്‍വതി തിരുവോത്ത്. തന്റെ മക്കളുടെ പേര് ടാറ്റ് ചെയ്തിട്ടുണ്ടെന്നും പാര്‍വതി. അതേസമയം പ്രസവത്തിലൂടെ അമ്മയാകാന്‍ താല്‍പര്യമില്ലെന്നും പാര്‍വതി. നടി സുസ്മിത സെന്‍ ആണ് തന്റെ പ്രചോദനമെന്നാണ് പാര്‍വതി പറയുന്നത്. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്.

''എന്റെ മക്കളുടെ പേര് ടാറ്റു ചെയ്തിട്ടുണ്ട്. എഴ് വയസുള്ളപ്പോള്‍ തന്നെ ദത്തെടുക്കണം എന്ന് തീരുമാനിച്ചിരുന്നു. കാരണം സുസ്മിത സെന്‍ ആണ്. അവരുടെ അഭിമുഖം കണ്ട് സ്വാധീനിക്കപ്പെട്ടിരുന്നു. അച്ഛനും അമ്മയും അന്ന് അത് ഗൗരവ്വമായി എടുത്തിരുന്നില്ല. എന്നാലിന്ന് പേര് ടാറ്റ് ചെയ്തത് അറിഞ്ഞപ്പോഴാണ് ഇവള്‍ വളരെ സീരിയസ് ആണെന്ന് തിരിച്ചറിയുന്നത്.'' പാര്‍വതി പറയുന്നു.

''അമ്മയാകാന്‍ ഞാന്‍ മാനസികമായി തയ്യാറാകുന്നൊരു ഘട്ടം വന്നേക്കാം. കുഞ്ഞിന് ജന്മം നല്‍കാന്‍ താല്‍പര്യമില്ല. എഗ് ഫ്രീസ് ചെയ്തിട്ടില്ല. എന്റെ ശരീരത്തെ അതിലൂടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ തെരഞ്ഞെടുപ്പുകളുണ്ടാകാം. എന്റെ ചിന്തകള്‍ പലവട്ടം മാറി മറിഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നത് അമ്മയാകണം എന്ന് മാത്രമായിരുന്നു. ഭാഗ്യത്തിന് അതില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിച്ചു. അന്നത്തെ ചിന്തയുടെ ഒരംശം പോലും ഇപ്പോള്‍ എന്നിലില്ല. പക്ഷെ ലാളിക്കാനുള്ള സെന്‍സ് എനിക്ക് ഇന്നുമുണ്ട്. എന്റെ വളര്‍ത്തുനായയാണ് കാരണം'' താരം പറയുന്നു.

എനിക്ക് ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്ന് തോന്നണമെങ്കില്‍, ഒരു പങ്കാളിയുണ്ടാവുകയും ഞങ്ങള്‍ രണ്ടു പേരുടേയും അംശങ്ങളുള്ളൊരു കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടു വരണം എന്ന് തോന്നുകയും വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികളെ നമ്മള്‍ അവരെ തീയിലേക്ക് എറിയുന്നത് പോലെയാണ്. കൂടുതല്‍ കുട്ടികളെയുണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും പാര്‍വതി പറയുന്നു.

Parvathy Thiruvothu is open about adopting children. she even tattooed their names. but she is not thinking about giving birth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം'

തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ല, ആദ്യം അറസ്റ്റ് ചെയ്യേണ്ടയാള്‍: ഡോ. കെ എസ് രാധാകൃഷ്ണന്‍

സബര്‍മതി നദിക്കരയില്‍ മോദിക്കൊപ്പം പട്ടം പറത്തി ജര്‍മന്‍ ചാന്‍സലര്‍; വിഡിയോ വൈറല്‍

'രാഹുലിന്റെ അറസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും, മകനെപ്പോലും ഒഴിവാക്കാന്‍ ശ്രമം നടത്തി'

'നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, ഗര്‍ഭമുണ്ടാക്കുക; സ്വന്തം ശരീര സുഖത്തിനാണോ ജനപ്രതിനിധിയായത്?'; രാഹുലിനെതിരെ ഭാഗ്യലക്ഷ്മി

SCROLL FOR NEXT