Parvathy 
Entertainment

അമേരിക്കയില്‍ വച്ച് ഡേറ്റിങ് ആപ്പിലൂടെ കണ്ടുമുട്ടിയാള്‍; ഏറ്റവും മനോഹരമായ എട്ട് മണിക്കൂര്‍; ഡേറ്റിങ് അനുഭവം പങ്കിട്ട് പാര്‍വതി

2021 ല്‍ എനിക്കൊരു ബ്രേക്കപ്പുണ്ടായി. മൂന്ന് വര്‍ഷമായി ഞാന്‍ സിംഗിള്‍ ആയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

യുഎസില്‍ വച്ച് ഡേറ്റിങ് ആപ്പ് ഉപയോഗിച്ച അനുഭവം പങ്കിട്ട് പാര്‍വതി തിരുവോത്ത്. 2021 ലെ ബ്രേക്കപ്പിന് ശേഷം മൂന്നര വര്‍ഷത്തോളം താന്‍ സിംഗിള്‍ ആയിരുന്നു. പിന്നീടൊരു സുഹൃത്താണ് തനിക്ക് ഡേറ്റിങ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് തന്നതെന്നും പാര്‍വതി പറയുന്നു. പിന്നാലെ യുഎസില്‍ പോയപ്പോള്‍ ആപ്പ് വഴി ഒരാളെ കണ്ടെത്തുകയും ഡേറ്റിന് പോവുകയും ചെയ്തുവെന്നാണ് പാര്‍വതി പറയുന്നത്.

''2024 ജൂണ്‍ വരെ ഞാനൊരു ഡേറ്റിങ് ആപ്പിലുമുണ്ടായിരുന്നില്ല. 2021 ല്‍ എനിക്കൊരു ബ്രേക്കപ്പുണ്ടായി. മൂന്ന് വര്‍ഷമായി ഞാന്‍ സിംഗിള്‍ ആയിരുന്നു. എന്റൊരു സുഹൃത്ത് ഇത് തിരിച്ചറിഞ്ഞു. ഇത് ശരിയല്ലെന്ന് പറഞ്ഞ് അവള്‍ പറഞ്ഞു. അവള്‍ തന്നെ ബമ്പിളും റായയും ഫീല്‍ഡ് എന്നൊരു ആപ്പുമൊക്കെ ഡൗണ്‍ലോഡ് ചെയ്തു. ഞാന്‍ കണ്ടതില്‍ ഏറ്റവും സത്യസന്ധമായ ആപ്പ് ആയിരുന്നു അത്.'' പാര്‍വതി പറയുന്നു.

''ഞാന്‍ എല്‍എയില്‍ ഒരു വര്‍ക്കുമായി ബന്ധപ്പെട്ട് പോയതായിരുന്നു. ഫീല്‍ഡ് ട്രൈ ചെയ്തു നോക്കണം എന്ന് തോന്നി. അങ്ങനെ ഞാന്‍ കാഴ്ചയില്‍ നോര്‍മല്‍ ആയൊരു ആളെ കണ്ടെത്തി. മെസേജ് അയച്ചു. എനിക്ക് ഡേറ്റിങ് ആപ്പില്‍ സംസാരിച്ച് പരിചയമൊന്നുമില്ല. ഹായ്, കോഫി കുടിച്ചാലോ എന്ന് നേരിട്ട് മെസേജ് അയച്ചു. സാധാരണ ആളുകള്‍ കുറച്ച് ദിവസം ചാറ്റ് ചെയ്യുമെന്ന് അവന്‍ പറഞ്ഞു. എനിക്ക് അതിനുള്ള സമയമൊന്നുമില്ല, മൂന്ന് ദിവസത്തില്‍ മടങ്ങും. കണ്ടുമുട്ടണോ വേണ്ടയോ എന്ന് ഞാന്‍ ചോദിച്ചു''.

''എന്റെ ഫോട്ടോ ഉണ്ടായിരുന്നില്ല. അവന്‍ ഫോട്ടോ ചോദിച്ചു. ഞാന്‍ അയച്ചു കൊടുത്തു. അവനൊരു സ്റ്റാന്റ് അപ്പ് കൊമേഡിയനും എഞ്ചിനീയറുമൊക്കെയായിരുന്നു. നിക്രാഗ്വന്‍ അമേരിക്കനായിരുന്നു അവന്‍. കോഫി കുടിക്കാമെന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് പേടിയായി. പ്രൈവറ്റ് സ്‌പോട്ടില്‍ പോകണ്ടെന്ന് തോന്നി. സിനിമയ്ക്ക് പോയാലോ എന്ന് ചോദിച്ചു. അങ്ങനെ കൈന്‍ഡ്‌സ് ഓഫ് കൈന്‍ഡ്‌നെസ് എന്ന സിനിമ കാണാന്‍. ഫസ്റ്റ് ഡേറ്റിന് കാണാന്‍ പറ്റിയ, ഇതിലും അസാധാരണമായൊരു സിനിമയില്ല'' താരം പറയുന്നു.

''അന്ന് എനിക്ക് പിരീയഡ്‌സ് ആയിരുന്നു. വല്ലാതെ ക്ഷീണിതയായിരുന്നു. അവനെ കാത്ത് മാളില്‍ ഇരിക്കുമ്പോള്‍ ഞാനൊരു ഹോട്ട് ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്തു. അവന്‍ നടന്നു വരുമ്പോള്‍ കാണുന്നത് ഞാന്‍ കണ്ണില്‍ നിന്നും ലെന്‍സ് ഊരുന്നതും കണ്ണടയെടുത്ത് വെക്കുന്നതുമാണ്. അവനും കണ്ണട ധരിച്ചിരുന്നു. അവനെ കാണാന്‍ ഫ്രണ്ട്‌സിലെ റിച്ചാര്‍ഡിനെപ്പോലുണ്ടായിരുന്നു. ഞങ്ങള്‍ വേഗത്തില്‍ തന്നെ സംസാരിച്ചു തുടങ്ങി. വളരെ നല്ല സമയമായിരുന്നു അത്. എട്ട് മണിക്കൂര്‍ ഒരുമിച്ച് ചെലവിട്ടു. തിരികെ എന്ന ഹോട്ടലില്‍ ഡ്രോപ്പും ചെയ്തു. അതാദ്യമായിട്ടാണ് എന്നെ ഒരാള്‍ ഡേറ്റിന് കൊണ്ടു പോകുന്നത്'' പാര്‍വതി പറയുന്നു.

Parvathy Thiruvothu recalls a date in Amercia. calls it a beautiful 8 hours.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT