Parvathy ഇന്‍സ്റ്റഗ്രാം
Entertainment

'ഞാന്‍ കരണത്തടിച്ചതും അയാള്‍ കാലില്‍ വീണ് വാവിട്ട് കരഞ്ഞു; എല്ലാവരും കയ്യടിച്ചു, പക്ഷെ...; ദുരനുഭവം പങ്കിട്ട് പാര്‍വതി

ഗള്‍ഫില്‍ ജോലി കിട്ടിയതേയുള്ളൂ, കല്യാണം കഴിക്കാന്‍ പോവുകയാണ് എന്ന് അയാള്‍ നിലവിളിച്ചു

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകള്‍ക്ക് കുട്ടിക്കാലം മുതല്‍ പല കോണുകളില്‍ നിന്നും നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് പാര്‍വതി തിരുവോത്ത്. തനിക്ക് കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ടാണ് പാര്‍വതി സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്.

പൊതു ഇടങ്ങളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. ഓട്ടോയില്‍ കയറുമ്പോള്‍ പോലും മോശമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമെന്നാണ് പാര്‍വതി പറയുന്നത്. കുട്ടിക്കാലത്ത് പോലും ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പാര്‍വതി പറയുന്നു.

''അമ്മയെ റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടാക്കിയ ശേഷം അച്ഛന്റെ കൂടെ തിരികെ വരുമ്പോള്‍ ഒരാള്‍ നെഞ്ചത്ത് അടിച്ചിട്ട് കടന്നു പോയി. തൊടുക പോലുമായിരുന്നില്ല. ഞാന്‍ അന്നൊരു കുട്ടിയാണ്. ഭയങ്കരമായി വേദനിച്ചു. എങ്ങനെയാണ് തെരുവിലൂടെ നടക്കേണ്ടതെന്ന് അമ്മ പഠിപ്പിച്ചിരുന്നു. വശങ്ങളിലേക്കൊന്നും നോക്കി നടക്കരുത്. പുരുഷന്മാരുടെ കയ്യിലേക്ക് നോക്കണം എന്ന് പഠിപ്പിച്ചിരുന്നു. ഒരു അമ്മയ്ക്ക് തന്റെ മകളെ ഇതുപോലൊരു കാര്യം പഠിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒന്നോര്‍ത്തു നോക്കൂ'' താരം പറയുന്നു.

അന്നൊന്നും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. പതിനാറോ പതിനേഴോ വയസാകുമ്പോഴായിരിക്കും പിന്നോട്ട് പോവുകയും അന്നത്തെ സംഭവങ്ങള്‍ കാരണം നമ്മുടെ ശരീരത്തിനുണ്ടായ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയുകയെന്നും പാര്‍വതി പറയുന്നു. പിന്നീടൊരിക്കല്‍ ലിഫ്റ്റില്‍ വച്ച് മോശമായി പെരുമാറിയ വ്യക്തിയോട് പ്രതികരിച്ചതിനെക്കുറിച്ചും പാര്‍വതി സംസാരിക്കുന്നുണ്ട്.

''എനിക്ക് അന്ന് 19-20 വയസുണ്ടാകും. ലിഫ്റ്റിലായിരുന്നു. എന്റെ പിന്നില്‍ നിന്നിരുന്ന ഒരാള്‍ അയാളുടെ ദേഹം എന്റെ ദേഹത്തോട് ചേര്‍ത്തുവച്ച് അമര്‍ത്തുകയായിരുന്നു. എനിക്ക് അത് ഫീല്‍ ചെയ്യാന്‍ സാധിച്ചിരുന്നു. പുറത്തിറങ്ങിയതും ഞാന്‍ അയാളുടെ കരണത്തിട്ട് ഒരൊറ്റ അടി കൊടുത്തു. സെക്യൂരിറ്റിയൊക്കെ ഓടി വന്നു. പൊലീസിനെ വിളിച്ചു. പൊലീസടക്കം പറഞ്ഞത് കരണത്ത് അടിച്ചില്ലേ വിട്ടേക്കൂവെന്നാണ്.'' താരം പറയുന്നു.

''അയാള്‍ കരഞ്ഞുകൊണ്ട് എന്റെ കാലില്‍ വീണു. എനിക്ക് ഗള്‍ഫില്‍ ജോലി കിട്ടിയതേയുള്ളൂ, കല്യാണം കഴിക്കാന്‍ പോവുകയാണ് എന്ന് അയാള്‍ നിലവിളിച്ചു. ഇതൊക്കെ ഉണ്ടായിരുന്നിട്ടും നിനക്ക് നിന്റെ വികാരങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചില്ലേ എന്ന് ഞാന്‍ ചോദിച്ചു. ചുറ്റും നിന്നവരെല്ലാം അവന്റെ കരണത്ത് അടിക്കാന്‍ പറഞ്ഞു. ഞാന്‍ അടിച്ചപ്പോള്‍ അവരെല്ലാം കയ്യടിച്ചു. പക്ഷെ അതൊരു നേട്ടമായി തോന്നുന്നില്ല. എനിക്ക് എന്നെ സംരക്ഷിക്കേണ്ടതായി വരികയാണെന്നത്'' എന്നും പാര്‍വതി പറയുന്നു.

Parvathy Thiruvothu recalls a bad experience when she was 19. She slapped a man as he kept pressing himself on her in a lift.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലിലേക്ക്

മുടി തഴച്ചു വളരണോ? ചെമ്പരത്തി മാത്രം മതി

ഇപ്പോഴാ ശരിക്ക് നിന്ന് കത്തിയത്! പ്രഭാസിനോടുള്ള ആരാധന മൂത്ത് ആരതി ഉഴിയലും പടക്കം പൊട്ടിക്കലും; തിയറ്ററിൽ തീപിടുത്തം

എന്നോടുള്ള പലരുടേയും ദേഷ്യത്തിന് കാരണം രാഷ്ട്രീയം; സജീവ പാര്‍ട്ടി പ്രവര്‍ത്തകയല്ല, ആ ക്രെഡിറ്റ് പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിക്കുന്നവര്‍ക്കുള്ളത്'

മികച്ച തുടക്കമിട്ട് കിവികള്‍; ബ്രേക്ക് ത്രൂ തേടി ഇന്ത്യ

SCROLL FOR NEXT