Parvathy Thiruvothu 
Entertainment

'കുറ്റം എന്നെങ്കിലും മറനീക്കി പുറത്ത് വരും'; ആദ്യമായി പൊലീസ് വേഷത്തില്‍ പാര്‍വതി; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' ടീസര്‍

ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കരിയറിലെ ആദ്യ പൊലീസ് വേഷവുമായി പാര്‍വതി തിരുവോത്ത്. ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലാണ് പാര്‍വതി യൂണിഫോം അണിയുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അര്‍ജുന്‍ സെല്‍വ നിര്‍മിക്കുന്ന സിനിമയുടെ വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ്.

പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് നടക്കുന്ന കുറ്റകൃത്യവും അന്വേഷണവുമാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ടീസറില്‍ നിന്നും ലഭിക്കുന്നത്. പാര്‍വതിയുടെ കരിയറിലെ വേറിട്ട വേഷമായിരിക്കും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലേതെന്ന് ടീസര്‍ വ്യക്തമാക്കുന്നുണ്ട്. ആകാംക്ഷ ജനിപ്പിക്കുന്ന ടീസര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

പാര്‍വതിയ്‌ക്കൊപ്പം വിജയരാഘവന്‍, സായ് കുമാര്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, അസീസ് നെടുമങ്ങാട്, സിദ്ദാര്‍ഥ് ഭരതന്‍, ഉണ്ണി മായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കര്‍, സിറാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രശസ്ത തമിഴ് നടന്‍ പാര്‍ഥിപനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രചന - പി എസ് സുബ്രഹ്മണ്യം, വിജേഷ് തോട്ടുങ്കല്‍, സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം - റോബി രാജ്. എഡിറ്റിങ് - ചമന്‍ ചാക്കോ, കലാസംവിധാനം - മഹേഷ് മോഹന്‍, മേക്കപ്പ് - അമല്‍, കോസ്റ്റ്യൂം ഡിസൈന്‍ -സമീറ സനീഷ്, ലൈന്‍ പ്രൊഡ്യൂസര്‍ - ദീപക്, പ്രൊഡക്ഷന്‍ മാനേജര്‍ - എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഫഹദ് (അപ്പു) പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സനൂപ് ചങ്ങനാശേരി. ഐക്കണ്‍സ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് നിര്‍മ്മാണം. വിതരണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പിആര്‍ഒ: വാഴൂര്‍ ജോസ്.

Parvathy Thiruvothu starrer Pradhama Drishtya Kuttakkar Official Teaser

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

കാര്‍ മതിലില്‍ ഇടിച്ചു തീപിടിച്ചു; വയോധികന് ദാരുണാന്ത്യം

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, മദ്യപിച്ച് ട്രെയിനില്‍ കയറേണ്ട; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മദ്യപിച്ച് ട്രെയിനില്‍ കയറണ്ട; യാത്രക്കാരനെതിരെ നടപടിയെടുക്കാം, റെയില്‍വേ അധികാരം ശരിവെച്ച് ഹൈക്കോടതി

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്