പൃഥ്വിരാജും പാർവതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഐ നോബഡി. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ നിസാം ബഷീറിന്റെ മേക്കിങ് സ്റ്റൈലിനെക്കുറിച്ച് സംസാരിക്കുകയാണ് പാർവതി. നിസാമിന്‍റെ ഫിലിം മേക്കിങ് ശൈലിയുടെ വിദ്യാര്‍ഥിയായി താന്‍ മാറിയെന്ന് പാര്‍വതി പറയുന്നു.
ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. “ഞാന്‍ അഭിനയിച്ച 99 ശതമാനം സിനിമകള്‍ക്കും ഇംഗ്ലീഷ് പേരുകളാണ്. ഐ, നോബഡി. ഗംഭീര പേരല്ലേ? ഒരു സറ്റയര്‍ ആണ് ചിത്രം. സ്റ്റൈലിസ്റ്റിക് ആയാണ് അത് എടുത്തിരിക്കുന്നത്.
ഒരു നടി എന്ന നിലയില്‍ വ്യത്യസ്തമായ അനുഭവമായിരുന്നു എനിക്ക്. ഫിലിം മേക്കിങ് സ്റ്റൈലിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് നിസാം ബഷീര്‍. കാമറ ആംഗിള്‍, മൂവ്മെന്‍റ്, എഡിറ്റിങ്, മ്യൂസിക് അങ്ങനെ എല്ലാ കാര്യങ്ങളിലും. ചിലപ്പോള്‍ സിനിമയുടെ പശ്ചാത്തല സംഗീതം അദ്ദേഹം സെറ്റില്‍ പ്ലേ ചെയ്യാറുണ്ട്.
അങ്ങനെയാണ് റിഹേഴ്സലുകള്‍ നടക്കാറ്. ആദ്യമായാണ് അഭിനയിച്ച ഒരു സിനിമയുടെ മോണിറ്ററിന് പിന്നില്‍ ഇരുന്ന് ഓരോ ഷോട്ടും ഞാന്‍ കാണുന്നത്. ഞങ്ങളുടെ അഭിനയത്തെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കകളൊന്നുമില്ല.
പക്ഷേ ഇന്ന മൂവ്മെന്‍റ് കൃത്യമായി വേണമെന്ന് ആവശ്യപ്പെടും. അതിനാല്‍ത്തന്നെ ഒരു മൂവ്മെന്‍റ് കൊറിയോഗ്രഫി പോലെയാണ് ചിത്രീകരണം തോന്നാറ്". -പാർവതി പറഞ്ഞു. “ശരിക്കും ചിത്രീകരണ സമയത്ത് മോണിറ്ററില്‍ നോക്കാന്‍ എനിക്ക് ഇഷ്ടമല്ല.
കാരണം അങ്ങനെ നോക്കിയാല്‍ അടുത്ത ഷോട്ടില്‍ എന്നെ കൂടുതല്‍ സുന്ദരിയായി കാണാന്‍ സാധിക്കുന്ന രീതിയില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്യും. പക്ഷേ ഈ സിനിമയില്‍ അത് ചെയ്യണമായിരുന്നു. നിസാമിന്‍റെ ഫിലിം മേക്കിങ് ശൈലിയുടെ വിദ്യാര്‍ഥിയായി ഞാന്‍ മാറി.
എന്തുകൊണ്ടാണ് എന്‍റെ കഥാപാത്രം അങ്ങനെ പറയുന്നതെന്ന് തിരക്കഥാകൃത്തിനോട് ചോദിച്ചാല്‍ സമാധാനപൂര്‍വ്വം എന്‍റെ അടുത്തിരുന്ന് അതേക്കുറിച്ച് സംസാരിക്കുമായിരുന്നു".- പാർവതി വ്യക്തമാക്കി.
അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ, ഗണപതി, വിനയ് ഫോർട്ട് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലെത്തുന്നത്. അതേസമയം എന്ന് നിന്റെ മൊയ്തീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഐ നോബഡി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates