ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഇത് നിന്റെ ഇടമാണ്, ഭാവനയെ സ്വാ​ഗതം ചെയ്ത് പാർവതി തിരുവോത്ത്

സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിന് ഭാവനയുടെ അപ്രതീക്ഷിത എൻട്രി ആഘോഷമാക്കുകയാണ് മലയാളികൾ. വർഷങ്ങൾക്കു ശേഷമാണ് താരം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. നടി പാർവതി തിരുവോത്തിന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

ഇത് നിന്റെ ഇടമാണ് എന്നാണ് ചലച്ചിത്ര മേളയിലെ വിഡിയോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ഭാവനയെ പാർവതി സ്വാ​ഗതം ചെയ്തു. തടയാനാകില്ല, വെൽകം ബാക്ക് ഭാവന. ഇത് നിന്റെ ഇടമാണ്. നിന്റെ കഥ- എന്നാണ് പാർവതി കുറിച്ചത്. 

പാർവതിയെ കൂടാതെ നിരവധി താരങ്ങളാണ് ഭാ‌വനയ്ക്ക് ആശംസകൾ കുറിച്ചിരിക്കുന്നത്. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, ഗീതു മോഹൻദാസ് തുടങ്ങിയവരും ഭാവനയുടെ വിഡിയോ പങ്കുവെച്ചിരുന്നു. പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

'വെറുതെ ഇരിക്കുമ്പോൾ കൂവി നോക്കി, ശരണ്യ വീട്ടിലെത്തി, ഇറാനെ പൂർണമായി തകർക്കും'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇറാന്‍ സംഘര്‍ഷം: ഇസ്രയേലിലേയ്ക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

വീടുമാറിയപ്പോള്‍ അയല്‍ക്കാരന് നല്‍കിയ അലമാരയില്‍ 9 വര്‍ഷത്തിന് ശേഷം 'പൊന്നിന്‍ തിളക്കം'; 'ഒളിച്ചിരുന്ന' അഞ്ചു പവന്‍ കൈമാറി, ഈസ്റ്ററിലെ സ്‌നേഹ മാതൃക

ദുരന്തബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയില്ല, വീടു നല്‍കാമെന്നു പറഞ്ഞത് ചാരിറ്റി: കല്‍പ്പറ്റ നാരായണന്‍

SCROLL FOR NEXT