Pathirakurukkan special arrangement
Entertainment

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

16 വർഷങ്ങൾക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നീ ഗംഭീര കൂട്ടുകെട്ടിൽ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന "പാതിരാക്കുറുക്കൻ" സെപ്റ്റംബറിൽ തിയറ്ററുകളിലെത്തുന്നു. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ നാലംഗ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുമ്പോൾ, വലിയ പ്രതീക്ഷയോടെയാണ് സിനിമയെ പ്രേക്ഷകർ കാത്തിരിക്കുന്നത്.

വ്യത്യസ്ത സാഹചര്യങ്ങളിൽപ്പെട്ട നാലുപേരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടർന്നുള്ള രസകരമായ സംഭവവികാസങ്ങളുമാണ് "പാതിരാക്കുറുക്കൻ" പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർക്കൊപ്പം ഇന്ദ്രൻസും അണിനിരക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്.

സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവരാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ, ഇന്ദ്രൻസ് എന്നിവരെ കൂടാതെ നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അശ്വിത-അശ്വിജ, ഹരികുമാർ കാട്ടൂർ, ലിജിൻ സിയാർ, സോണി, ഉമ്മർഖാൻ, ശശി കുളപ്പുള്ളി,

എം എസ് നാസർ,സെബി പിണ്ട്യൻ,സുനിൽ കിരാലൂർ, രഞ്ജിത്ത് ചേലാവൂർ, സുജീഷ് എസ്,സൈഫുദ്ദീൻ വെട്ടത്തൂർ,ക്രിസ്റ്റി ബെനറ്റ്,ആൻസി ലിനു,ദീപ സുരേഷ്, സിനി കൃഷ്ണൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം- സെൽവകുമാർ എസ്, സംഗീതം-ഗോപി സുന്ദർ,എഡിറ്റിംഗ് -അതുൽ വിജയ്, കലാസംവിധാനം- ത്യാഗു തവനൂർ,

മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടർ- അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ- മണികണ്ഠൻ,ശ്രീജിത്ത്,സംഘട്ടനം-അഷ്റഫ് ഗുരുക്കൾ, വിനോദ് പ്രഭാകർ,

കൊറിയോഗ്രാഫി-ശ്രീ സെൽവി, പ്രൊഡക്ഷൻ കൺട്രോളർ-മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം,പ്രൊജക്ട് ഡിസൈനർ-ഷിംന ബി പി, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്,പി ആർ ഒ-എ എസ് ദിനേശ്, മനു ശിവൻ.

Pathirakurukkan release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി