വീഡിയോ ദൃശ്യം 
Entertainment

'ഇത്രയും തല്ലിപ്പൊളി ഒരു ഫാമിലിയെ ഞാൻ എന്റെ പ്രീസ്റ്റ് ലൈഫിൽ കണ്ടിട്ടില്ല അച്ചോ'- ചിരിയുടെ വെടിക്കെട്ട് തീർക്കാൻ 'പത്രോസിന്റെ പടപ്പുകൾ'- ട്രെയ്ലർ

'ഇത്രയും തല്ലിപ്പൊളി ഒരു ഫാമിലിയെ ഞാൻ എന്റെ പ്രീസ്റ്റ് ലൈഫിൽ കണ്ടിട്ടില്ല അച്ചോ'- ചിരിയുടെ വെടിക്കെട്ട് തീർക്കാൻ 'പത്രോസിന്റെ പടപ്പുകൾ'- ട്രെയ്ലർ

Author : സമകാലിക മലയാളം ഡെസ്ക്

വാഗതനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന‌ 'പത്രോസിന്റെ പടപ്പുകൾ' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ്‌ പൗലോസാണ് ചിത്രത്തിന്റെ രചന. 

ചിത്രം ഒരു മുഴുനീള കോമഡി എന്റർടെയ്‌നറായിരിക്കുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. പത്രോസിൻ്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഡിനോയ് പൗലോസ്, ഷറഫുദ്ദീൻ, നസ്‌ലെൻ, ഗ്രേയ്സ്‌ ആൻ്റണി, രഞ്ജിത മേനോൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിനായി ജേയ്ക്സ്‌ ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഛായാഗ്രഹണം- ജയേഷ് മോഹൻ, ചിത്രസംയോജനം ആൻഡ് ക്രീയേറ്റീവ് ഡയറക്ഷൻ- സംഗീത് പ്രതാപ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, കലാ സംവിധാനം- ആഷിക് എസ്, ചമയം- സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അതുൽ രാമചന്ദ്രൻ, സൗണ്ട്ഡിസൈൻ- ധനുഷ് നായർ, സൗണ്ട് മിക്സ്- അനീഷ് പി, വസ്ത്രാലങ്കാരം- ശരണ്യ ജീബു, നിശ്ചല ഛായാഗ്രഹണം- സിബി ചീരൻ, പരസ്യകല- അനദർറൗണ്ട്, യെല്ലോടൂത്ത്. പിആർഒ- ആതിര ദിൽജിത്ത്, എഎസ് ദിനേശ്, ഡിജിറ്റൽ മാർക്കറ്റിങ്- എംആർ പ്രൊഫഷണൽ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT