പേളിയും ശ്രീനിഷും മകളുടെ നൂല് കെട്ട് ചടങ്ങില്‍ ഫെയ്സ്ബുക്ക്
Entertainment

'ഇതാണ് ഞങ്ങളുടെ നിതാര'; മകളെ പരിചയപ്പെടുത്തി പേളി മാണിയും ശ്രീനിഷും; ചിത്രങ്ങൾ

നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ണ്ടാമത്തെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് ആഘോഷമാക്കി പേളി മാണിയും ശ്രീനിഷും. കുഞ്ഞിന്റെ പേരും ദമ്പതികൾ പുറത്തുവിട്ടു. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. നൂല് കെട്ട് ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.

‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂര്‍ത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും വേണം.’- എന്ന കുറിപ്പിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ആശംസകളുമായി പോസ്റ്റിന് താഴെ കമന്റുചെയ്യുന്നത്.

ജനുവരി മൂന്നിനാണ് പേളിക്കും ശ്രീനിക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്.മകളെ ആദ്യമായി കയ്യിലെടുത്ത നിമിഷത്തെക്കുറിച്ച് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരുന്നു. എന്നാൽ ആദ്യത്തെ മകൾ നിലയെ പോലെ ഇളയമകളുടെ വിശേഷങ്ങളോ ചിത്രങ്ങളെ ആരാധകരെ അറിയിക്കുന്നില്ല എന്ന് പലരും പരാതിപ്പെട്ടിരുന്നു. എല്ലാവരുടേയും പരാതികൾ തീർത്താണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT